Wednesday, April 4, 2007

സംവരണം

"പിന്നോക്ക വിഭാഗം" എന്നു പറയുന്നത്‌ ഒരു vote bank ആണ്‌ അതുകൊണ്ടാണല്ലോ ഇത്രയും വര്‍ഷം ആയിട്ടും അവരെ പൊങ്ങി വരാന്‍ സമ്മതിക്കാതെ "അവര്‍ക്കു വേണ്ടി " നിത്യവും പോരാടി നല്ല നിലയില്‍ എത്തുന്ന ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ നാട്ടില്‍ വേരു പിടിച്ച്‌ നില്‍കുന്നത്‌.

സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത്‌ ധാരാളം "പിന്നോക്ക " വര്‍ഗ്ഗക്കാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ക്ക്‌ "മുന്നേറുവാന്‍ "അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ്‌ എല്ലാവരും കൂടിച്ചേര്‍ന്ന് reservation കൊണ്ടുവന്നെത്‌ എന്നുമാണ്‌ നമ്മള്‍ വായിച്ചറിഞ്ഞിരിക്കുന്നത്‌. നല്ല ആശയം പക്ഷേ തെറ്റുപറ്റിയത്‌ അതിനു ശേഷമാണ്‌. എവിടം വരെ പൊക്കണം എന്നാരും ഉറപ്പിച്ചു പറഞ്ഞില്ല അല്ലെങ്കില്‍ ഏത്‌level കഴിഞ്ഞാല്‍ ഈ പൊക്കല്‍ നിര്‍ത്തണം എന്ന് പറയാന്‍ ആര്‍ക്കും ചങ്കൂറ്റം ഇല്ലായിരുന്നു.തനിക്ക്‌ കിട്ടിയ സവരണം മൂലം ഒരാള്‍ നല്ല നിലയില്‍ എത്തിക്കഴിഞ്ഞാല്‍ അയാളുടെ സംവരണത്തിന്റെ അര്‍ഹത അവസാനിക്കും എന്നുള്ള ഒരു വാചകം എഴുതി വയ്ക്കാനുള്ള ദീര്‍ഘ വീക്ഷണമോ ചങ്കൂറ്റമോ അന്ന് ആര്‍ക്കും ഇല്ലാതിരുന്നത്‌ കാരണമാണല്ലോ ഇന്ന് ഒരേ കുടുംബത്തിലെ തന്നെ അപ്പന്‍, മകന്‍, മകന്റെ മകന്‍ എന്നിങ്ങനെ എല്ലാവരും സുഖമായി കയറിപ്പോകുന്നത്‌ കണ്ട്‌ യഥാര്‍ത്തത്തില്‍ സംവരണം കിട്ടേണ്ട "പിന്നോക്കക്കാരന്‍" അന്തം വിട്ട്‌ നില്‍ക്കുന്നതും പിന്നോക്കം ആയിത്തന്നെ തുടരുന്നതും? അവനെ പിന്നോക്കം ആയി നിര്‍ത്തിയാലല്ലേ ഓരോ തവണ election വരുമ്പോഴും അവനേ ചൂണ്ടിക്കാണിച്ച്‌ "മുന്നോക്കം" വാഗ്ദാനം ചെയ്യാനും അങ്ങനെ അടുത്ത്‌ 5 വര്‍ഷത്തേക്ക്‌ സുഭിക്ഷമായി കഴിയാനും പറ്റുകയുള്ളൂ?

എവിടം വരെ ഈ സംവരണം കൊടുക്കണം ? സ്കൂളില്‍ അവനു പുരോഗമിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത്‌ കൊടുക്കുക. നല്ല മാര്‍ക്കില്ലെങ്കില്‍ സ്പെഷിയല്‍ ക്ലാസ്സ്‌ വെക്കുക. സംവരണവും പിടിച്ചു പറ്റി ഉഴപ്പി നടക്കുന്നവന്മാരുടെ സംവരണം cancel ചെയ്യുക. അങ്ങനെ 10- 12 വര്‍ഷം സഹായിച്ചിട്ടും മുന്നേറുന്നില്ലെങ്കില്‍ ഒരു തവണ കൂടി സംവരണം കൊടുക്കണൊ? വീണ്ടും സംവരിച്ച്‌ അവനെക്കൊണ്ടു പറ്റാത്ത ഏതെങ്കിലും courseല്‍ അവനെക്കൊണ്ടു ചേര്‍ത്ത്‌ അവന്റെയും, അവനില്ലായിരുന്നെങ്കില്‍ ആ സീറ്റ്‌ കിട്ടുമായിരുന്ന കുറച്ചുകൂടെ മാര്‍ക്കുള്ള "സവര്‍ണന്റെയും" ഭാവി കുട്ടിച്ചോറാക്കണോ ?"ഇത്രയും കാലം നിന്നെ സഹായിച്ചുനോക്കി നീ അത്ര പോര, മോനെ ദിനേശാ", എന്നും പറഞ്ഞ്‌ ഏതെങ്കിലും തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തില്‍ കൊണ്ട്‌ ചേര്‍ത്താല്‍ അവന്റെയും അവന്റെ കുടുംബത്തിന്റെയും ഭാവി ശോഭിക്കുകയല്ലേ ഉള്ളൂ?അതിനു പകരം pre-degree/ +1,+2 തുടങ്ങിയവയില്‍ ഒരു സംവരണം, പിന്നെ degree ക്ക്‌ ഒരു സംവരണം, അതു കഴിഞ്ഞ്‌ ജോലിക്കു ചെല്ലുമ്പോള്‍ ഒരു സംവരണം, അല്ലെങ്കില്‍ വീണ്ടും "പഠിക്കാന്‍" (BA, Bsc, MA,MSc, PhD വരെ !!) സംവരിച്ച്‌ സംവരിച്ച്‌ "സക്തരാക്കുവിന്‍!" എന്ന സമീപനം എന്തുകൊണ്ട്‌ നാം കൊണ്ടു നടക്കുന്നു? ഈ ഓരോ സംവരണവും അര്‍ഹതയില്ലാത്ത ഒരുത്തനു കിട്ടുമ്പോള്‍ ഒരോ തവണയും അര്‍ഹതയുള്ള (മാര്‍ക്കുള്ള അല്ലെങ്കില്‍ കഴിവുള്ള) ഒരു കുട്ടിക്ക്‌ നാം നീതി നിഷേധിക്കുകയല്ലേ?

മനുഷ്യരുടെ ജീവന്‍ വച്ചു കളിക്കുന്ന professional courseഉകളിലെ സംവരണം അതിലും കഷ്ടം. സ്കൂളിലും, കോളെജിലും സംവരിച്ചിട്ടും ഒരിടത്തുമെത്താത്ത ഒരുത്തനെ എന്തിനു വീണ്ടും സംവരിച്ച്‌ MBBS നു കേറ്റുന്നു? ആ level വരെ എത്തിച്ചിട്ടും (തന്നെത്താനെ എത്തിയതല്ലല്ലോ!!) അവന്‌ "സവര്‍ണരുടെ" കൂടെ എത്താന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്‌? എത്രയൊ പിന്നോക്ക ജാതിക്കാര്‍ (വേറേ വാക്കില്ലാത്തതു കൊണ്ടു മാത്രം അങ്ങനെ വിളിക്കുന്നു, ക്ഷമിക്കുക) കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തി സ്കൂള്‍ തലത്തില്‍ വെച്ചു തന്നെ ഉയര്‍ന്നു വരുന്നുണ്ട്‌? അപ്പോള്‍ അങ്ങനെ ഉയരാത്തവന്‍ (സവര്‍ണനായാലും, അവര്‍ണനായാലും) അതിനു കൊള്ളാത്തതു കൊണ്ടല്ലേ? ഇങ്ങനെ വിവരമില്ലാതെ MBBS നു കയറി, എങ്ങനെയൊക്കെയ്യോ പാസ്‌ ആയി വെളിയില്‍ ഇറങ്ങുന്ന ഈ "സംവരണന്‍" ചികില്‍സിക്കുന്നത്‌ എന്നെയോ നിങ്ങളെയോ ആണ്‌ അല്ലാതെ അവനെ "സംവരിച്ച" രാഷ്ട്രീയക്കാരെയല്ല. അവന്മാര്‍ക്ക്‌ അസുഖം വന്നാല്‍ englandലും, americaയിലും പോയി നല്ല സവര്‍നരെ ക്കൊണ്ടു തന്നെ ചികില്‍സിപ്പിക്കാന്‍ അറിയാം. നമുക്കോ? "ഡോക്ടര്‍ക്ക്‌ ഇതൊന്നുമറിഞ്ഞു കൂടെ എന്നു പോലും ചോദിക്കാന്‍ പറ്റുകയില്ല, കാരണം അതു "ദളിത്‌ പീഡനം" ആയി മാറും.

MBBS കഴിഞ്ഞുള്ള സംവരണമോ ? ഇത്രയും പഠിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ കോപ്രായം എന്തിന്‌? MDക്കും, MSനും മാത്രമല്ല super specialityക്കു പോലും സംവരണം ഉണ്ട്‌. വിവരമില്ലാത്തവന്‍ ഇതിലൊന്നും കേറണ്ട എന്നു പറയാന്‍ എന്തേ നമുക്കു ധൈര്യം ഇല്ലാത്തത്‌? വെറും 2 സീറ്റുള്ള ഒരു സൂപ്പര്‍ സ്പെഷലിറ്റിയില്‍ ഒന്നാം റാങ്കുകാരനും, രണ്ടാം റാങ്കുകാരനും പോയി പ്പഠിക്കട്ടെ .അതിനു പകരം എന്തുകൊണ്ട്‌ നാം ഒന്നാമനും നൂറ്റിപ്പത്താമനായ സംവരണനും പോയി പഠിക്കാന്‍ അനുവദിക്കുന്നു? ഇതു 2 മുതല്‍ താഴോട്ടുള്ള റാങ്കുകാരോട്‌ ചെയ്യുന്ന അനീതിയല്ലേ? ഈ രണ്ടാം റാങ്കുകാരന്റെ ചികില്‍സ കിട്ടേണ്ട നാട്ടുകാര്‍ക്ക്‌ 110ആം റാങ്കുകാരന്റെ ചികില്‍സ മതി എന്നു തീരുമാനിക്കാന്‍ ആര്‍ക്കാണ്‌ അധികാരം?

വിവരത്തിനല്ല ജാതിക്കാണ്‌ മുന്‍തൂക്കം എന്നു പറയുന്ന ഏക രാജ്യമാണ്‌ നമ്മുടേത്‌. അതുകൊണ്ടു തന്നെയാണ്‌ നാം പൊതുവേ പിന്നോക്കമായിക്കൊണ്ടിരിക്കുന്നത്‌.

ഭാരതത്തില്‍ "പഠിക്കാന്‍" എന്തെളുപ്പം എന്നു നമുക്കു നോക്കാം.

primary schoolല്‍ നല്ല മാര്‍ക്കില്ലേ ? സാരമില്ല, ജാതിയുടെ മറവില്‍ അടുത്ത level എത്തിപ്പറ്റാം. അങ്ങനെ കുറെക്കാലം കഴിയുമ്പോള്‍ അടുത്ത കടമ്പ- SSLC, ഇവിടെയും just pass ആയാലും മതി കോളേജില്‍ സീറ്റ്‌ കിട്ടാന്‍.(നല്ല മാര്‍ക്ക്ക്കുണ്ടെങ്കിലും സവര്‍ണനായിപ്പോയതു കൊണ്ട്‌ സീറ്റ്‌ കിട്ടാതെ പോയ സഹപാടിയെ "സഹതാപം" നിറഞ്ഞ കണ്ണുകളോടെ നോക്കാം). കോളെജില്‍ അടിച്ചുപൊളിച്ച്‌ സമയം തള്ളിനീക്കാം- എഴുത്തും വായനയുമൊക്കെ പാവം സവര്‍ണര്‍ക്ക്‌ നീക്കി വയ്ക്കുക, അവര്‍ക്കാണല്ലോ മാര്‍ക്കിന്റെ ആവശ്യം!

പരീക്ഷയ്ക്ക്‌ എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടി എങ്ങനെയെങ്കിലും പാസ്‌ ആകുക (പാസ്‌ ആവണം എന്നാണ്‌ എന്റെ വിശ്വാസം. തെറ്റാണെങ്കില്‍ തിരുത്തുക).MBBS ന്‌ അപേക്ഷ നല്‍കുക. ഈ ഭയങ്കര മാര്‍ക്കുകാരെയെല്ലാം തോപ്പിച്ച്‌ ഒരു സീറ്റ്‌ കരസ്ഥമാക്കുക.തന്നില്ലെങ്കില്‍ "പിന്നോക്കം പിന്നോക്കം" എന്നു മുറവിളി കൂട്ടുക. കുറെക്കൊല്ലങ്ങള്‍ ആനന്ദമായ്‌ തള്ളി നീക്കുക. എങ്ങനെയെങ്കിലും പാസ്‌ ആകുക (ഇതൊരു വലിയ ശല്യം തന്നെ, അല്ലേ അപ്പീ ?). വീണ്ടും ഒരു പരീക്ഷ എഴുതി ജാതിയുടേ പേരും പറഞ്ഞ്‌ ഒരു post graduation സീറ്റ്‌ ഒപ്പിക്കുക (എന്ത്‌? ഇതിനു ജാതി മാത്രം പോരെന്നോ? മാര്‍ക്കും, വിവരവും ഒക്കെ വേണമെന്നോ? മനുഷ്യന്റെ ജീവന്‍ വച്ച്‌ പന്താടരുതെന്നോ? എന്തൊന്നെടേ?). തന്നെക്കാളും കൂടിയ മാര്‍ക്കുള്ളവന്മാര്‍ ഒരു സീറ്റിനു വേണ്ടി നെട്ടോട്ടം ഓടുന്നതു കണ്ട്‌ ആര്‍ത്തു ചിരിക്കുക. MD. MS മുതലായ വാലുകള്‍ എങ്ങനെയെങ്കിലും സ്വന്തമാക്കുക. വെളീയിലിറങ്ങിയയുടന്‍ direct recruitment എന്ന മാന്ത്രിക വിദ്യ ഉപയോഗിച്ച്‌ കഴിയുന്നത്ര മുകളില്‍ കയറിപ്പറ്റുക. എന്നിട്ട്‌ തന്നെക്കാള്‍ വിവരവും, വിദ്യാഭാസവും, experience ഉം ഉള്ളവന്റെ തലയില്‍ കയറി നിരങ്ങി അധികാരം കാണിക്കുക. തന്റെ അറിവില്ലായ്മ പുറത്തു വരാതിരിക്കാനായി ആദ്യം തന്നെ അങ്ങോട്ട്‌ ചാടിക്കടിക്കുക.എന്തെങ്കിലും experience ഉണ്ടായിരുന്നെങ്കില്‍ in my eperience, this is the way to do it എന്നു പറയാമായിരുന്നു എന്നുള്ള സത്യം മനസ്സിലാക്കി മിണ്ടാതിരിക്കുന്നതിനു പകരം, experience ഉള്ളവനെ ഇടിച്ചു താഴ്തി ഇനി ഒരിക്കലും അവന്‍ സ്വന്തമായി ഒന്നും ചെയ്ത്‌ departmentഇന്‌ എന്തെങ്കിലും ഗുണം വരുത്താതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക.

38 comments:

rajesh said...

അപ്പന്‍, മകന്‍, മകന്റെ മകന്‍ എന്നിങ്ങനെ എല്ലാവരും സുഖമായി കയറിപ്പോകുന്നത്‌ കണ്ട്‌ യഥാര്‍ത്തത്തില്‍ സംവരണം കിട്ടേണ്ട "പിന്നോക്കക്കാരന്‍" അന്തം വിട്ട്‌ നില്‍ക്കുന്നതും പിന്നോക്കം ആയിത്തന്നെ തുടരുന്നതും?

അപ്പു ആദ്യാക്ഷരി said...

"വിവരത്തിനല്ല ജാതിക്കാണ്‌ മുന്‍തൂക്കം എന്നു പറയുന്ന ഏക രാജ്യമാണ്‌ നമ്മുടേത്‌. അതുകൊണ്ടു തന്നെയാണ്‌ നാം പൊതുവേ പിന്നോക്കമായിക്കൊണ്ടിരിക്കുന്നത്‌..."

നല്ല ലേഖനം. പല കാര്യങ്ങളോടും യോജിക്കുന്നു. ജാതി സംവരണത്തേക്കാള്‍ നല്ലത് സാമ്പത്തിക സ്‌ഥിതി അടിസ്‌ഥാനമാക്കിയുള്ള സംവരണമാണ്.

Raghavan P K said...

ജാതി വേണം, മതം വേണം, പിന്നെ സംവരണവും വേണം.കല്പാന്തകാലത്തോളം സംവരണത്തില്‍ പഠിക്കാനും മുന്നേറാനും ഉള്ള നിയമവും വേണം. ചപ്രാസി മുതല്‍ ചെയറ്മാന്‍ വരേയുള്ള ജോലിയിലും വേണം സംവരണം. പാവപ്പെട്ട സവറ്ണ്ണ സമുദായമേ ഭരണണഘടനയില്‍ ‘തുല്യത‘ എന്നാല്‍ ഇനിയും മനസ്സിലായില്ലേ?

മാവേലികേരളം(Maveli Keralam) said...

{"പിന്നോക്ക വിഭാഗം" എന്നു പറയുന്നത്‌ ഒരു vote bank ആണ്‌ അതുകൊണ്ടാണല്ലോ ഇത്രയും വര്‍ഷം ആയിട്ടും അവരെ പൊങ്ങി വരാന്‍ സമ്മതിക്കാതെ "അവര്‍ക്കു വേണ്ടി " നിത്യവും പോരാടി നല്ല നിലയില്‍ എത്തുന്ന ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ നാട്ടില്‍ വേരു പിടിച്ച്‌ നില്‍കുന്നത്‌.}

മാഷേ മുകളില്‍ കാണിച്ചിരിയ്ക്കുന്ന അദ്യത്തെ പാരയില്‍ തന്നെ പിന്നോക്കം വളരുന്നതിന്റെ കാരണം പറഞ്ഞിട്ടുണ്ടല്ലോ

പിന്നെയെന്തിനാ മാഷെ ആപിന്നോക്കത്തെ പിന്നെയും തെറ്റുപറയുന്നത്.
നിലവിലുള്ള വ്യ്‌വസ്ഥകള്‍ അനുസരിച്ചു മുന്നോട്ടു പോകാനല്ലതെ സ്വയം നിയമമുണ്ടാക്കാന്‍ അവര്‍ക്കു കഴിയുമോ?

ഇന്‍ഡ്യാ മഹാരാജ്യം ഈ പത്തറുപതു കൊല്ലം ഭരിച്ച ഗവണ്മെന്റുകളില്‍ സവര്‍ണ്ണരെന്നു പറയുന്നവരുടെ ഭൂരിഭാഗമായിരുന്നല്ലോ? എന്തേ ഇങ്ങനൊക്കെ ആയിപ്പോയത്?

രാജ്യം ഭരിയ്ക്കണമെങ്കില്‍ കുറെ പരമ്പരാഗതമായ ലേബലുകള്‍ പേരിനോടെഴുതിച്ചേര്‍ത്താല്‍ പോരാ മാഷേ.
Leadership, management and human qualities വേണം. മാനവിക മൂല്യങ്ങളിലധിഷ്ഠിധമായ Political vision and Mission വേണം.അതു practical ആക്കാന്‍ mussle power of the intelligence വേണം.

ഇങ്ങനെയൊന്നും ഇല്ലാത്ത വെറും വാലിന്റെ ഗുണത്തില്‍ മാത്രം ഭരിയ്ക്കാന്‍ കേറിയിട്ടാണ് ഇന്നു പിന്നോക്ക വകുപ്പില്‍ മത്രമല്ല എല്ലാ നിലയിലും ഇന്ദ്യ പിന്നോക്കം എത്തിയിരിയ്ക്കുന്നത്.

മാഷേ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഇന്ത്യയ്ക്കിന്ന് ഒരു പിന്നോക്കന്റെ നിലയേ ഉള്ളു.അതിന്റെ ഒരു പ്രധാന കാരണം 85% മുള്ള പിന്നോക്കന്‍ ഇന്നും പിന്നോക്കനായി നില്‍ക്കുന്നു എന്നുള്ളതാണ്.

അങ്ങനെ അപ്പന്‍ മകന്‍, മകന്റെ മകന്‍ ഒക്കെ സുഖമായി കേറിപ്പോകുന്നെങ്കില്‍, 52% വരുന്ന പിന്നോക്കത്തില്‍ നിന്ന് 5%പോലും ആളുകള്‍ അവര്‍ക്കു കൊടുത്തിരിയ്ക്കുന്ന 27 % ശതമാനം ക്വോട്ടയില്‍ കിട്ടാനില്ലല്ലോ മാഷേ.

മാഷു പറഞ്ഞതൊക്കെ ശരിയാണെങ്കില്‍ അപ്രകാരമാണ് സംവരണം നടപ്പിലാകേണ്ടത് എന്നാരും പറയില്ല. പക്ഷെ അതിന് അവരെ പറഞ്ഞിട്ടു കാര്യമില്ല, അവരെ മുതലെടുക്കുന്നവരെ പറയണം.

പ്രശ്നങ്ങള്‍ അതേതു തരത്തിലുള്ളതായാലും പരിഹരിയ്ക്കണമെങ്കില്‍ കുറച്ചു മനുഷ്യത്വം പ്രയോഗിയ്ക്കണം മാഷെ ഗവ്ണ്മെന്റായാലും സമൂഹമായാലും.

മൂര്‍ത്തി said...

കാശുള്ളവന്റെ മക്കള്‍ 20ഉം 30ഉം ലക്ഷം രൂപ മുടക്കി സീറ്റു സംഘടിപ്പിക്കുന്നതും സംവരണം തന്നെയല്ലേ? കാശിന്റെ പുറത്ത് കിട്ടുന്ന ഈ സംവരണത്തെക്കുറിച്ച് ആരും ഒന്നും പറയാത്തതെന്തുകൊണ്ടാണ്? അച്ഛന്റെ കയ്യിലെ കാശ്‌ മക്കളുടെ ‘വിവരം’, ബുദ്ധി എന്നിവയാകുന്നതും അവരൊക്കെ ഡോക്ടറും എന്‍‌ജിനീയറുമൊക്കെ ആകുന്നതും നോക്കി കാശില്ലാത്ത എത്രയോ കുട്ടികള്‍ കരഞ്ഞിരിക്കുന്നു. ഇപ്പോഴും കരയുന്നു. അതിനെക്കുറിച്ചായിരുന്നു ആദ്യം എഴുതേണ്ടിയിരുന്നത്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണത്തിന് സാമൂഹികനീതി എന്ന മിനിമം ന്യായീകരണമെങ്കിലും ഉണ്ട്. എത്രയൊക്കെ എതിര്‍വാദങ്ങള്‍ കൊണ്ടുവന്നാലും. നൂറ്റാണ്ടുകളായി ജാതീയമായി പിന്നോക്കം നില്‍ക്കുന്നവര്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും പുറത്ത് നിര്‍ത്തപ്പെട്ടിട്ടുള്ളവരാണ്. കണ്ടാല്‍ ദൂരെമാറിപ്പോകേണ്ടിയിരുന്ന അവര്‍ എങ്ങനെ മുന്നോട്ടു വരാനാണ്? ഉയര്‍ന്ന ജാതിക്കാരന്റെ മക്കള്‍ എല്ലാം പഠിച്ച് മിടുക്കന്മാരായിക്കൊണ്ടിരുന്നപ്പോള്‍ അവന്റെ കന്നുപൂട്ടലായിരുന്നു താണജാതിക്കാരന്റെ ജോലി. ബുദ്ധി എന്നത് ദൈവം തരുന്നതൊന്നുമല്ല. സാമൂഹികവും സാമ്പത്തികവും ഒക്കെയായ നിരവധി അനവധി ഘടകങ്ങള്‍ /സാഹചര്യങ്ങള്‍‍ ഒരുത്തനെ ബുദ്ധിമാനാക്കുന്നതിനു പിന്നിലുണ്ട്. ആ ഘടകങ്ങള്‍ നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടിരുന്ന ജനതയേയും മുന്നോട്ടു കൊണ്ടുവരിക എന്നതു തന്നെയാണ് സംവരണത്തിന്റെ ഉദ്ദേശം. അതില്‍ കാലം മാറുന്നതനുസരിച്ച് മാറ്റങ്ങള്‍ വേണ്ടിവന്നേക്കാം. പക്ഷേ, മൊത്തത്തില്‍ പുച്ഛിക്കുന്നത് ശരിയല്ല. കാശിന്റെ പുറത്തുള്ള സംവരണത്തെക്കുറിച്ച് കൂടി പറയാതെയാണെങ്കില്‍ പ്രത്യേകിച്ചും.

Shiju said...

Moorthy said...

ബുദ്ധി എന്നത് ദൈവം തരുന്നതൊന്നുമല്ല. സാമൂഹികവും സാമ്പത്തികവും ഒക്കെയായ നിരവധി അനവധി ഘടകങ്ങള്‍ /സാഹചര്യങ്ങള്‍‍ ഒരുത്തനെ ബുദ്ധിമാനാക്കുന്നതിനു പിന്നിലുണ്ട്.



അപ്പറഞ്ഞതിനു ഫുള്‍ മാര്‍ക്ക് മൂര്‍ത്തിച്ചേട്ടാ.

rajesh said...

ഇന്നിപ്പോള്‍ TV യില്‍ കണ്ടു ഒരു രാഷ്ട്രീയ കോമരത്തിനെ ഒരു താടിക്കാരന്‍ ഇന്റര്‍വ്യൂ ചെയ്യുന്നു.

കോമരം -" ഉന്നത വിദ്യാഭ്യാസം എന്നുള്ളത്‌ ഇപ്പ്പ്പോള്‍ പണക്കാരന്റെ കുത്തകയാണ്‌. അവരുടെ പിള്ളേര്‍ക്ക്‌ റ്റ്യുഷനും മറ്റു റ്റ്രയിനിങ്ങും നല്‍കാന്‍ പണമുണ്ട്‌.

താടിക്കാരന്‍- "അങ്ങനെയോ? അപ്പ്പ്പോള്‍ ഇത്‌ ചിലരെ negative ആയി ബാധിക്കുമല്ലോ"

കോമരം- "ഇപ്പോള്‍ ധാരാളം private companiesഇല്‍ തൊഴില്‍ സാധ്യതകളുണ്ട്‌, പക്ഷേ അതും പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക്‌ നിഷേധിക്കപ്പെടുന്നു" (കാരണം അവിടെ മെരിറ്റ്‌ നോക്കിയാണല്ലോ ജോലി കിട്ടുന്നത്‌ !)

താടി- "അതും ഒരു കഷ്ടം തന്നെ" (ഇയാളെ ഇങ്ങനെ yes പറയാനാണോ വച്ചിരിക്കുന്നത്‌? നല്ല ചോദ്യങ്ങള്‍ ചോദിക്കണം ,ഹേ !)

കോമരം-" ഇതൊരു level playing field അല്ല. ഇതില്‍ നഷ്ടം വരുന്നത്‌ പിന്നോക്ക സമുദായത്തിലെ കുട്ടീകള്‍ക്കാണ്‌ (അതെങ്ങനെ സാര്‍? പിന്നോക്കത്തിന്റെ അര്‍ഥം പണമില്ലാത്തവന്‍ എന്നല്ലല്ലോ)

താടി-" അതിന്‌ സംവരണം ഉപയൊഗപ്പെടുമോ?"

കോമരം - "തീര്‍ച്ചയായും. പിന്നോക്ക സമുദായത്തിലെ കുട്ടികള്‍ക്കും സാഹചര്യങ്ങള്‍ നാം ഒരുക്കി കൊടുക്കണമല്ലോ."

(ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ പെട്ടെന്ന് ഒരു സംശയം, അദ്ദേഹം സാമ്പത്തിക സംവരണത്തെ ക്കുറിച്ചല്ലേ പറയുന്നതെന്ന്‌ ) ഉടന്‍ തന്നെ " പലപ്പ്പ്പോഴും പട്ടിക ജാതി/ വര്‍ഗത്തിലുള്ള കുട്ടികള്‍ക്കാണ്‌ ഇങ്ങനെ ഒരു ബുധിമുട്ടുണ്ടാവുന്നത്‌" (അതെങ്ങനെ-- പൈസ ഇല്ലാത്ത ബ്രാഹ്മണന്‍ എന്തു തെറ്റു ചെയ്തു???)


ഞാന്‍ - ഇതില്‍ നിന്ന്‌ മനസിലായത്‌---

(1)ധാരാളം പൈസ ചിലവാക്കി പഠിപ്പിച്ചാല്‍ ഏതു കോന്തനെയും മിടുക്കനാക്കാം.

(2)സവര്‍ണര്‍ എല്ലാവരും പണക്കാരാണ്‌

(3)പിന്നോക്ക വിഭാഗം എന്നു പറഞ്ഞാല്‍ പൈസ ഇല്ലാത്തവന്‍ എന്നര്‍ത്ഥം.

(4) പിന്നോക്കത്തിലുള്ള ഒരുവന്‍ പണക്കാരന്‍ ആയാലും അവനു സംവരണം ആവശ്യമുണ്ട്‌ പക്ഷെ ഒരു ദരിദ്ര ബ്രാഹ്മണക്കുട്ടിക്ക്‌ നെറ്റിയില്‍ "ഗോവിന്ദ" എന്നു വരച്ച്‌ അവന്റെ പിതാമഹന്മാര്‍ ചെയ്തു എന്നു പറയപ്പെടുന്ന പാപങ്ങള്‍ക്ക്‌ പ്രായശ്ചിത്തം ചെയ്തു തീര്‍ക്കാനെ സമയമുള്ളു.

വിദ്യാഭ്യാസം വഴി വിവരം ഉണ്ടാക്കാനുള്ള അവസരം കൊടുക്കുക, പക്ഷെ എത്ര അവസരം കൊടുത്താലും അതു മുതലാക്കി വലുതാവുന്നില്ലെങ്കില്‍ അവന്റടുത്ത്‌ വേറെ ജോലി നോക്കി പോകാന്‍ പറയുക.

വിവരത്തിനു പകരം ജാതി മുന്‍ നിര്‍ത്തിയുള്ള ഇപ്പ്പ്പോഴത്തെ പോക്ക്‌ നാടിനെ വന്‍ നാശത്തിലേക്കാണ്‌ കൊണ്ടു പൊയ്കൊണ്ടിരിക്കുന്നത്‌.

rajesh said...

സംവരണം കൊടുക്കണ്ട എന്നു പറഞ്ഞില്ല. creamy layer concept വേണം എന്നും കിട്ടുന്നവര്‍ക്കു തന്നെ വീണ്ടും വീണ്ടും കൊടുക്കരുത്‌ എന്നും, കൊടുക്കുന്നത്‌ primary, basic education ലെവെലില്‍ കൊടുത്ത്‌ "പിന്നോക്കമായി നില്‍ക്കുന്നവരെ മൊന്നോട്ടു കൊണ്ടു വര്‍ണം എന്നും തന്നെ ആണ്‌ എന്റെ പക്ഷം.

ഉദാഹരണത്തിനു, ഒരാള്‍ സംവരണത്തില്‍ക്കൂടി ഡോക്റ്റരോ എഞ്ചിനീയരോ ആകുന്നു എന്നു വയ്ക്കുക. അദ്ദേഹത്തിന്റെ സ്ഥിതി മെച്ചപ്പെട്ടുവല്ലോ? അദ്ദേഹം പണക്കാരനാകുന്നു, കുട്ടികള്‍ക്ക്‌ നല്ല നിലയില്‍ വിദ്യാഭ്യാസം നല്‍കുന്നു. അദ്ദേഹത്തിന്റെയും അടുത്ത വീട്ടിലെ "സവര്‍ണന്റെയും" കുട്ടികള്‍ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. രണ്ടു പേരും ഒരേ private schoolല്‍ തന്നെ വിട്ട്‌, ഒരേ tuition സാറിനു തന്നെ പൈസ കൊടുത്ത്‌ പഠിപ്പിക്കുന്നു. ഇപ്പോള്‍ field level ആയില്ലേ? ഉന്നത വിദ്യാഭ്യാസത്തിനു ചെല്ലുമ്പോള്‍ ഇനിയെന്തിനു ആ കുട്ടികള്‍ക്ക്‌ സംവരണം??? ഇത്രയും സൗകര്യം ചെയ്തു കൊടുത്തിട്ട്‌ പഠിച്ചില്ലെങ്കില്‍ അതിനെന്തിന്‌ ജാതിയെ കുറ്റം പറയുന്നു. അവനു സാഹചര്യങ്ങള്‍ ഇല്ലായിരുന്നോ? അവന്റെ അച്ഛന്‌ റ്റ്യുഷനു വിടാന്‍ പൈസ ഇല്ലായിരുന്നോ? ഈ പുത്രന്‍ സംവരണം നേടി ഡോക്റ്ററോ എഞ്ചിനീയറോ ആകട്ടെ. അവന്റെ പുത്രനെയും നല്ല സ്കൂളില്‍ വിട്ട്‌ പഠിപ്പിക്കട്ടെ. ഇപ്പ്പ്പോഴെങ്കിലും filed level ആയോ? അവന്റെ പുത്രന്‌ ഇനിയും സംവരണം വേണം എന്നു പറയുന്നതില്‍ എന്തു ന്യായം ആണുള്ളത്‌?

പിന്നെ പൈസ കൊടുത്ത്‌ അദ്മിസ്സ്യന്‍ വാങ്ങിപ്പ്പ്പോകുന്നത്‌ -- ഇതില്‍ മിക്കപ്പ്പ്പേരും NRI കളാണ്‌ എങ്കിലും(പല കോളേജുകളിലും ഫീസ്‌ വാങ്ങുന്നത്‌ പോലും dollarsലാണ്‌ !) എത്രയൊ മിഡില്‍ ക്ലാസ്‌ ആള്‍ക്കാര്‍ ഒന്നും രണ്ടും മാര്‍ക്കിനും റാങ്കിനും പുറകിലായതുകൊണ്ട്‌ അദ്‌മിഷന്‍ കിട്ടാത്ത തന്റെ സവര്‍ണക്കുട്ടിയെ ഒരു levelഇല്‍ എത്തിക്കാന്‍ (level playing field അല്ല) വീടും പറമ്പും പണയം വച്ചും, ലോണ്‍ എടുത്തും ഇങ്ങനെ ചെയ്യുന്നുണ്ട്‌ എന്നറിയാമായിരിക്കുമല്ലോ.

പഠിക്കാന്‍ മിടുക്കനാണെങ്കിലും, ജാതി കൂടിപ്പോയി, പൈസ കുറഞ്ഞു പോയി എന്നിങ്ങനെ രണ്ടു കുറ്റങ്ങള്‍ ചെയ്തതുകൊണ്ട്‌ എങ്ങുമെങ്ങും എത്താത്ത ഒരു വിഭാഗം യുവജനങ്ങള്‍ നമ്മുടെ ഇടയിലുണ്ട്‌. അവരെക്കുറിച്ചും കൂടി നാം ചിന്തിക്കണം.

സംവരണം കൊടുക്ക്‌- ഒരു generation , രണ്ടു generation, മൂന്നു generation എന്നിങ്ങനെ കൊടുത്തുകൊണ്ടിരിക്കുന്നതില്‍ ഒരര്‍ഥവുമില്ല എന്നു നാം മനസിലാക്കുന്നില്ല.

സാമൂഹിക നീതി എന്നു പറഞ്ഞാല്‍ എല്ലാവരെയും ഒരു പോലെ കാണുക എന്നാണ്‌ അല്ലാതെ നമുക്ക്‌ ഉപയോഗമുള്ളപ്പോള്‍ മാത്രം എടുത്തുപയോഗിക്കാന്‍ ഉള്ള ഒരു ആയുധം ആയി മാറരുത്‌.

വിചാരം said...

ഈ ലേഖനത്തോട് 100% ഉം അര്‍ത്ഥശങ്കയ്ക്കിടായില്ലാത്ത വിധം യോജിക്കുന്നു
പ്രി-ഡിഗ്രി പ്രൈവറ്റായി പഠിച്ചിരുന്ന എന്‍റെ ക്ലാസില്‍ എനിക്ക് മൂന്ന് പാവപ്പെട്ട സഹപാഠികലുണ്ടായിരുന്നു വളരെ നന്നായി പഠിച്ചിരുന്നവര്‍ അവര്‍ക്ക് എസ്.എസ്.എല്‍.സിക്ക് നല്ല മാര്‍ക്കും ഉണ്ടായിരുന്നു അവരേക്കാള്‍ ഒത്തിരി മാര്‍ക്ക് കുറഞ്ഞവര്‍ക്ക് പൊന്നാനി എം.ഇ.എസില്‍ സീറ്റ് ലഭിച്ചു ഈ പാവങ്ങള്‍ക്ക് സീറ്റ് കിട്ടിയില്ല അതുകൊണ്ട് തന്നെ മാസാമാസം ഫീസ് കെട്ട് അവര്‍ പഠിച്ചു മത്രമല്ല മറ്റെല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാ ഫീസിനത്തില്‍ ഒത്തിരി കുറവുണ്ടായിരുന്നു എന്നാല്‍ ഇവര്‍ക്ക് ഇരട്ടി ഫീസായിരുന്നു ഇവരറിയാതെ ചെയ്ത വലിയൊരു തെറ്റിന്‍റെ പാപാഭാരം ഇവര്‍ ചെയ്ത തെറ്റ് എന്തന്നറിയോ ? ഈ പാവങ്ങള്‍ ശരിക്കും ഒരു നേരത്തെ കഞ്ഞിക്ക് വകയില്ലാത്ത ഇവര്‍ മുന്നോക്ക സമുദായത്തില്‍ പെട്ടവരായിരുന്നു (ബ്രാഹ്മണ വിഭാഗത്തില്‍)
വഹാബിനെ അറിയുമോ ? ഞമ്മളെ വഹാബ് മുസ്ലിം ലിഗിന്‍റെ രാജ്യ സഭാ എം.പി കോടീശ്വരനായ വഹാബിന്‍റെ മകനും കിട്ടും സം‌വരണം

ജാതി മതം എന്നിവയിലധിഷ്ടിതമായ സം‌വരണം പാടെ എടുത്തുമാറ്റി അവിടെ സാമ്പത്തിക സം‌വരണം നടപ്പിലാക്കുക
സമ്പത്തുള്ളവന്‍ അവനേത് മതമായിരുന്നാലും ജാതിയായിരുന്നാലും വലിയ സംഖ്യയും പാവപ്പെട്ടവന്‍റെ അവന്‍റെ വാര്‍ഷിക വരുമാനവും സാമ്പത്തിക അടിത്തറയുമനുസരിച്ച് വ്യത്യസ്ഥ ഫീസും പഠനം ഏവര്‍ക്കും തുല്യമായ രീതിയില്‍ ഈ സാമ്പത്തിക സം‍വരണം അടിത്തട്ടില്‍ നിന്ന് തുടങ്ങണം ഇത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമല്ല എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും നടപ്പാക്കണം, വളഞ്ഞ വഴിയിലൂടെ വരുമാന സര്‍ട്ടിഫിക്കറ്റ് സമ്പാധിക്കുന്നവരെ പിടലിക്ക് പിടിക്കാനുള്ള സം‌വിധാനവും ഉണ്ടായിരിക്കണം
100% വും മെറിറ്റ് അടിസ്ഥാനമാക്കിയായിരിക്കണം ഏതൊരു വിദ്യാഭ്യാസ സഥാപനത്തിലേക്കും വിദ്യാര്‍ത്ഥികളെ സ്വീകരിക്കേണ്ടത്
------------------------
ഓഫ്
സാമ്പത്തിക സം‍വരണം പോലെ തന്നെ ഇന്ത്യയില്‍ നടപ്പില്ലാക്കേണ്ട ഒന്നാണ് ഏക സിവില്‍ കോഡ്

chithrakaran ചിത്രകാരന്‍ said...

എന്തിനാണ്‌ സംവരണം എന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുന്ന ആരും മനസ്സിലാക്കാറില്ല.
ബുദ്ധിപരമായ കഴിവുള്ളവന്‌ മെറിറ്റു ക്വാട്ട പോലും ആവശ്യമായി വരുന്നില്ല. മെറിറ്റു ക്വാട്ടയുടെ ശതമാനം കുറഞ്ഞെന്നു വിലപിക്കുന്നതും,സംവരണത്തില്‍ ക്രീമിലെയര്‍ ഉണ്ടാക്കിയില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വിഴുമെന്ന് ബഹളം വക്കുന്നവരും സ്വന്തം കഴിവില്ലായ്മക്ക്‌ സംരക്ഷണം ആവശ്യപ്പെടുന്ന ഭീരുക്കളാണ്‌.(ഇത്‌ ആരെയും വ്യക്തിഗതമായി പറയുന്നതല്ല,ഒരു പൊതു നിരീക്ഷണം മാത്രം )

Kaippally കൈപ്പള്ളി said...

Rajesh
താങ്കള്‍ പറഞ്ഞതിനോടു പൂര്‍ണമായി യോജിക്കുന്നു.
Quality of Education ആണു നാം ശ്രദ്ധിക്കേണ്ടത്, Quantityയിലാണു സര്‍ക്കാറിന്റെ ശ്രദ്ധ.

എന്തുകൊണ്ടു നമ്മുടെ സര്‍ക്കാര്‍ വിദ്ധ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു evaluation program നടപ്പിലാക്കിക്കൂട. അതു വഴി പ്രതിഭകളായ കുട്ടികളെ തിരഞ്ഞടുക്കാം. (ശരിയാണു, ഇതുമുതലെടുക്കാന്‍ കൈക്കൂലി വീരന്മാരുണ്ടാകും, എങ്കിലും ഗുണമുണ്ടാകും) അവരെ സര്‍ക്കാരിന്റെ തന്നെ ഒരു school for gifted childrenല്‍ പ്രവേശിപ്പിക്കാം. എല്ലാ കച്ചടകളുടെയും കൂടെ ഇവരും ചേര്‍ന്ന് കച്ചടകളാകാതെ ആകും. ഈ പ്രതിഭകള്‍ അവരുടെ കൂട്ടത്തില്‍ തിരിച്ചുചെന്ന് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

നാളത്തെ പ്രതിഭകളെ സൃഷ്ടിക്കാനായി ഈ വിധത്തില്‍ എന്തുകൊണ്ടു ഒരു പദ്ധതി കൊണ്ടുവന്നുകൂട. ഇങ്ങനെയുള്ള അനേകം വിദ്യാഭ്യാസ സ്ഥപനങ്ങള്‍ പല വിദേശ രാജ്യങ്ങളിലും ഉണ്ടെന്നുള്ളത് നിങ്ങള്‍ക്കറിയാമല്ലൊ?

‌ജാതി നോക്കി വിദ്ദ്യാഭ്യാസം നടപ്പാക്കുന്ന ഈ പ്രാകൃത വ്യവസ്ത്ഥിധി അവസാനിക്കേണ്ടത് നാടിന്റെ ആവശ്യം തന്നെയാണു.

മൂര്‍ത്തി Moorthy എഴുതി...:
"കാശുള്ളവന്റെ മക്കള്‍ 20ഉം 30ഉം ലക്ഷം രൂപ മുടക്കി സീറ്റു സംഘടിപ്പിക്കുന്നതും സംവരണം തന്നെയല്ലേ? കാശിന്റെ പുറത്ത് കിട്ടുന്ന ഈ സംവരണത്തെക്കുറിച്ച് ആരും ഒന്നും പറയാത്തതെന്തുകൊണ്ടാണ്? അച്ഛന്റെ കയ്യിലെ കാശ്‌ മക്കളുടെ ‘വിവരം’, ബുദ്ധി എന്നിവയാകുന്നതും അവരൊക്കെ ഡോക്ടറും എന്‍‌ജിനീയറുമൊക്കെ ആകുന്നതും നോക്കി കാശില്ലാത്ത എത്രയോ കുട്ടികള്‍ കരഞ്ഞിരിക്കുന്നു."

അവന്റെ കാശ്, അവന്റെ മക്കള്‍, അവന്റെ കൂട്ടര്‍ കൂടി കാശു മുടക്കി ഉണ്ടാക്കിയ വിദ്ധ്യാഭ്യാസ സ്ഥാപനം. ആരെ, എങ്ങനെ പഠിപ്പിക്കണം, എന്നുള്ളതും അവര്‍ക്ക് വിട്ടുകൊടുത്തുകൂടെ?

ഇതുമായി ബന്ധമില്ലാത്ത പുറത്തു നില്കുന്ന നാട്ടുകാര്‍ക്ക് എന്തുകാര്യം? സ്വകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ഇടപെടുന്നത് അതുപോലുള്ള സംരംഭങ്ങളുടെ വളര്‍ച്ചയെ മുരടിപ്പിക്കും.

മൂര്‍ത്തി said...

quality education നെക്കുറിച്ച് സംസാരിക്കുമ്പോള്‍ത്തന്നെ, മാര്‍ക്കില്ലെങ്കിലും കാശിന്റെ പുറത്ത് പൊഫഷണല്‍ വിദ്യാഭ്യാസം നേടുന്ന രീതിയെ ന്യായീകരിക്കുന്നതില്‍ ഒരു വൈരുദ്ധ്യം ഇല്ലേ? ഈ രീതിയില്‍ എവിടെയാണ് quality?
qw_er_ty

rajesh said...

100% meritല്‍ കൊടുക്കേണ്ടതിനു പകരം ആണ്‌ ഇപ്പ്പ്പോള്‍ കുറെ സംവരണത്തിനായി നീക്കി വയ്ക്കുന്നത്‌. അതായത്‌ 100 സീറ്റ്‌ ഉണ്ടെങ്കില്‍ അതു 1 മുതല്‍ 100 വരെയുള്ള റാങ്കുകാര്‍ക്ക്‌ കിട്ടേണ്ടതിനു പകരം, 1 മുതല്‍ 78 റാങ്കുവരെയുള്ളവര്‍ക്ക്ക്ക്‌ കൊടുത്തതിനു ശേഷം, ബാക്കിയുള്ള 22 സീറ്റ്‌ ജാതിയുടെ പേരും പറഞ്ഞ്‌ ഏതെങ്കിലും റാങ്കുകാരന്‌ കൊടുക്കുന്നു. 79 മുതല്‍ 100 വരെയുള്ളവര്‍ക്ക്‌(അവരെല്ലാം സവര്‍ണരാണെങ്കില്‍) ചിലപ്പോള്‍ കിട്ടിയില്ല എന്നിരിക്കും. 79 മുതല്‍ 250 വരെയുള്ളവരെല്ലാം തന്നെ സവര്‍ണരാണെങ്കില്‍ 251 റാങ്ക്‌ കിട്ടിയവനായിരിക്കും സീറ്റ്‌ കിട്ടുന്നത്‌. ഇതില്‍ അപാകതയില്ലേ? എന്തുകൊണ്ട്‌ നാം ഒരു 400 മീറ്റര്‍ ഓട്ട മല്‍സരത്തില്‍ ആദ്യം വരുന്നവര്‍ക്ക്ക്ക്‌ മാത്രം പ്രൈസ്‌ കൊടുക്കുന്നു? അവസാനം വന്ന ആള്‍ ശരിയായ പരിശീലനം കിട്ടാന്‍ സാധിക്കാത്തവന്‍ ആണെങ്കില്‍ അവനു പ്രൈസ്‌ കൊടുക്കുമോ? ഇല്ല, കാരണം , പരിശീലിച്ചാല്‍ മാത്രമേ പ്രൈസ്‌ കിട്ടോാ എന്നു വന്നാലേ നാം കൂടുതല്‍ പരിശീലിക്കുകയുള്ളൂ. വലിയ ബുദ്ധിമുട്ടില്ലാതെ കളിച്ചുനടന്നാലും ജാതി കാരണം അദ്‌മിഷന്‍ അല്ലെങ്കില്‍ ജോലി കിട്ടുമെന്നുണ്ടെങ്കില്‍ ഈ ലോകത്ത്‌ ആരെങ്കിലും രാവിലെ അഞ്ചു മണിക്കെണീറ്റ്‌ പഠിക്കുകയും മറ്റും ചെയ്യുമോ. സുഖമായിട്ട്‌ മൂടിപ്പുതച്ച്‌ കിടന്ന് ഉറങ്ങുകയല്ലെ ഉള്ളു?

പിന്നെ എപ്പോഴും കേള്‍ക്കുന്ന ഒരു കാര്യം - പണ്ട്‌ അടിമപ്പണി ചെയ്തിരുന്നു എന്നും മറ്റും. ശരിയായിരിക്കാം. ഇന്നാരാണ്‌ കേരളത്തില്‍ അതു പോലെ അടിമപ്പണി ചെയ്യുന്നത്‌? കഴുത്തിലും കൈകാലുകളിലും ചങ്ങലയും ആയി വര്‍ഷങ്ങളോളം നടന്ന ഒരു ജനതയാണ്‌ കറുത്ത വര്‍ഗ്ഗക്കാര്‍ (negroes).അവരെ slaves ആയിത്തന്നെയാണ്‌ അമേരിക്കയിലും മറ്റും കപ്പലില്‍ കൊണ്ടുവന്നിരുന്നത്‌.അവര്‍ക്ക്‌ സംവരണം ഉണ്ടായിരുന്നെങ്കില്‍ അവരിപ്പോഴും പിന്നോക്കമായിരുന്നേനേ. അധ്വാനിച്ചാലെ ഉയരാന്‍ ഒക്കൂ എന്നു മനസിലാക്കിയാണ്‌ അവര്‍ ഉയര്‍ന്നത്‌. ഇന്നവരുടെ സ്ഥിതി നോക്കൂ.

അങ്ങനെ ചെയ്തിരുന്നെങ്കില്‍ നമ്മളുടെ നാട്ടിലും പിന്നോക്കക്കാരായി ആരും കാണുകയില്ലായിരുന്നു. പക്ഷേ അപ്പോള്‍ ഈ വീറും വാശിയും, വോട്ട്‌ പിടിത്തവും, പിന്നോക്ക സമുദായങ്ങളെ കരുവാക്കിയുള്ള മുതലെടുപ്പും ഒന്നും നടക്കുകയില്ലായിരുന്നു.

rajesh said...

മൂര്‍ത്തി,

പലപ്പ്പ്പോഴും പൈസ കൊടുത്ത്‌ സീറ്റ്‌ വാങ്ങുന്നവര്‍ വളരെക്കുറച്ചു മാര്‍ക്കിനോ റാങ്കിനോ മെറിറ്റ്‌ സീറ്റ്‌ കിട്ടാത്തവരാണ്‌. എനിക്കറിയാവുന്ന ഒരാളുണ്ട്‌- MBBS കഴിഞ്ഞുള്ള entrance examല്‍ നല്ല റാങ്ക്‌ ,പക്ഷേ കേരളത്തില്‍ ഒരിടത്തും MSനു അദ്‌മിഷന്‍ കിട്ടാത്തതു കൊണ്ട്‌ അദ്ദേഹത്തെ കര്‍ണാടകത്തിലെ ഒരു മുന്തിയ private മെടിക്കല്‍ കോളെജില്‍ ചേര്‍ത്തു. അതു പാസായി ഇറങ്ങിയ അദ്ദേഹം super specialty (ഏതു വിഷയം എന്നു പറഞ്ഞാല്‍ ആളിനെ കണ്ടുപിടികാന്‍ എളുപ്പം ആയേക്കും എന്നുള്ളതിനാല്‍ പറയുന്നില്ല) entrance examനു നല്ല റാങ്കോടു കൂടി കേരളത്തില്‍ തന്നെ പഠിച്ചു. അതിനു ശേഷം പരീക്ഷയെഴുതി englandലും അതിനു ശേഷം അമേരിക്കയിലും ഉപരി പഠനം നടത്തി.കുറച്ചുകാലം തിരിച്ച്‌ കേരളത്തില്‍ വന്ന അദ്ദേഹത്തെ ട്രാന്‍സ്ഫര്‍ ചെയ്ത്‌ നെട്ടോട്ടം ഓടിച്ച്‌ പൈസ പിടുങ്ങിക്കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‌ ഇവിടം മതിയായി.
ഇന്നദ്ദേഹം ജാതിക്കു മുന്‍ഗണന ഇല്ലാത്ത ഒരു രാജ്യത്ത്‌ സുഖമായി സായിപ്പന്മാരെയും ചികില്‍സിച്ച്‌ ജീവിക്കുന്നു.

അന്നു പൈസ ചിലവാക്കാന്‍ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ഗതി എന്താകുമായിരുന്നു എന്നാര്‍ക്കറിയാം? അതെ സമയം, സംവരണത്തിനു വേണ്ടി കുറെ സീറ്റ്‌ മാറ്റി വച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്‌ കര്‍ണാടകക്കാര്‍ക്ക്‌ പൈസ കൊണ്ടു കൊടുക്കാതെ കേരളത്തില്‍ തന്നെ തുടര്‍ന്നു പഠിക്കാമായിരുന്നു. പൈസ കൊടുത്തു പഠിക്കുന്ന എല്ലാവരും ഇങ്ങനെയാണേന്ന് ഇതിനര്‍ത്ഥമില്ല.

മൂര്‍ത്തി said...

അമേരിക്കയില്‍ കറുത്തവര്‍ഗക്കാരന്റെ ജീവിതം പിന്നോക്കം തന്നെയല്ലെ? Affirmative Action എന്ന് അറിയപ്പെടുന്നത് നമ്മുടെ നാട്ടിലെ റിസര്‍വേഷന്‍ തന്നെയാണ്. പല വിഭാഗങ്ങള്‍ക്കായി (വര്‍ണ്ണം, വര്‍ഗം, ലിംഗം, അംഗവൈകല്യം) ഇതിന്റെ പ്രയോജനം ലഭിക്കുന്നു. കാലങ്ങളായി ഒരു പ്രത്യേക വിഭാഗത്തോടോ ജനതയോടോ ഒക്കെ ചെയ്തിട്ടുള്ള അവസരനിഷേധത്തിന്റേയും ചൂഷണത്തിന്റേയുമൊക്കെ തെറ്റ് തിരുത്തുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. ഈ പോസ്റ്റില്‍ സംവരണത്തിനെതിരെ/അനുകൂലമായി കാണുന്ന മിക്കവാറും വാദഗതികളൊക്കെ അവിടെയും ഉണ്ട്‌.

Anonymous said...

ഒരു ഗവര്‍മെന്റു കോള്ളേജിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്‌. അവിടെ stipend കിട്ടുന്ന ദിവസത്തിനെ ശമ്പളം കിട്ടുന്ന ദിവസം എന്നായിരുന്നു വിളിച്ചിരുന്നത്‌ തന്നെ. ആ (വെറുതെ) കിട്ടുന്ന (ഗതികെട്ട)കാശിനു ഒരിക്കലും പഠനത്തിനു വേണ്ടി ചെലവാക്കപ്പെടാന്‍ യോഗമുണ്ടായിട്ടില്ല. അത്യാവശ്യം വെള്ളമടിയും പീസു പടം കാണലും കഴിഞ്ഞാ ബാക്കി കാശ്‌ എവിടെ കാണാനാ? അവസാനം പരീക്ഷ വരുമ്പോള്‍ ഇവനൊന്നും ഒന്നുകില്‍ പരീക്ഷ എഴുതുകില്ല, അല്ലെങ്കില്‍ തോല്‍ക്കും. ഈ സംവരണം ഇല്ലായിരുന്നെങ്കില്‍ ഇവനൊക്കെ കുറച്ചു നേരത്തേ ജോലി കിട്ടിയേനെ(അതേ ജോലി തന്നെ, രണ്ടും മൂന്നും കൊല്ലം കോളേജില്‍ ചെരച്ചു നടന്നതിനു ശേഷം കിട്ടുന്ന അതേ ജോലി!!!).
ഒന്നുകില്‍ ഈ മുന്നോക്ക സമുദായങ്ങളിലുള്ളവര്‍ ഭൂരിപക്ഷവും മന്തന്മാരാ(പട്ടരില്‍ പൊട്ടരില്ലെന്നൊക്കെ വെരുതേ പറയുന്നതാവും). അല്ലെങ്കില്‍ മുന്നോക്കസമുദായങ്ങള്‍ ന്യൂനപക്ഷങ്ങളാ. ഇതു രണ്ടുമല്ലെങ്കില്‍ ഈ സംവരണവും കാണിച്ച്‌ വോട്ട്‌ വാങ്ങിക്കുന്ന നട്ടെല്ലില്ലാത്തവന്മാരൊക്കെ എങ്ങനെ ഇലക്ഷന്‍ ജയിക്കുന്നു?
എന്തായാലും രാജേഷ്‌ ഭായിയോട്‌ ഞാന്‍ നന്ദി പറയുന്നു. ഈ തെണ്ടിത്തരത്തിനെതിരെ പ്രതികരിക്കാന്‍ എനിക്ക്‌ അവസരം തന്നതിനു.ഈ സംവരണത്തിന്റെ തിക്ത ഫലങ്ങള്‍ വളരെ അധികം അനുഭവിച്ചിട്ടുള്ള (സമുദായത്തില്‍ പെട്ട) ഒരാളാണു ഞാന്‍.എന്റെ ദേഷ്യം തെറി പറഞ്ഞെങ്കിലും തീര്‍ക്കട്ടെ ഞാന്‍ !@#$%^&*&^%$#$%^&*&^%$%

മാവേലികേരളം(Maveli Keralam) said...

‘അതായത്‌ 100 സീറ്റ്‌ ഉണ്ടെങ്കില്‍ അതു 1 മുതല്‍ 100 വരെയുള്ള റാങ്കുകാര്‍ക്ക്‌ കിട്ടേണ്ടതിനു പകരം, 1 മുതല്‍ 78 റാങ്കുവരെയുള്ളവര്‍ക്ക്ക്ക്‌ കൊടുത്തതിനു ശേഷം, ബാക്കിയുള്ള 22 സീറ്റ്‌ ജാതിയുടെ പേരും പറഞ്ഞ്‌ ഏതെങ്കിലും റാങ്കുകാരന്‌ കൊടുക്കുന്നു‘.

അതാണല്ലോ രാജേഷേ സവരണം എന്നു പറയുന്നത്. അതായത് രാഗേഷു വേറൊരു കെയ്സ് പറഞ്ഞല്ലോ കര്‍ണ്ണാടക്യ്ക്കു കാശു കൊടുത്തു പടിച്ചത്. അങ്ങനെ കാശുകൊടുക്കാന്‍ കഴിവില്ലാത്തവര്‍ക്കു ഗവണ്മെന്റൊരു സഹായ സംവിധാനമുണ്ടാക്കി.

വെറുതെയല്ല.

പിന്നോ‍ക്കക്കാരന് അവന്റെ നേര്‍ക്കു സവര്‍ണ്ണരെന്നു സ്വയം പറഞ്ഞ ഒരു വര്‍ഗം കാട്ടുക്കൂട്ടിയ discrimination ന്റെ ഫലം. എന്തു ന്യായത്തിന്റെ പേരിലായിരുന്നു അന്നങ്ങനെ ചെയ്തത്. ഒരു തോന്ന്യാസം ഒരു കൂട്ടരു കാണിയ്ക്കുമ്പോള്‍ അതിന്റെ ഫലം ഇങ്ങനൊക്കെയാ വരുന്നത്.
സംവരണത്തിന്റെ ന്യയീകരണത്തെക്കുറിച്ച് പുശ്ചിയ്ക്കുന്നത് മനുഷ്യത്വമില്ലായ്മ പണ്ടു കാണിച്ച സാവര്‍ണ്ണന്‍ ഇനിയും മാറിയില്ലേ എന്നു സംശ്യിയ്ക്കാനേ ഉതകൂ.

ഇനി കറുത്ത വര്‍ഗക്കാരുടെ നിലയേക്കുറിച്ചു പറയുന്നു.
സൌത്താഫ്രിയ്ക്കയില്‍ കിറു കൃത്യമായി നിയമമുണ്ടാക്കിയിട്ടുണ്ട്. എങ്ങനെയാണ്‍ സവരണം നടപ്പിലാക്കേണ്ടതെന്ന്. Transformation in the socio-political and economic field അതാണതിന്റെ ഉദ്ദേശം.സ്കൂളുകള്‍ തുടങ്ങി എല്ലാ public and private office കളിലും പതിപ്പിച്ചു വച്ചിട്ടുണ്ട് ഈ transformation process ന്റെ വിവരങ്ങള്‍.

സവര്‍ണരായ വെള്ളക്കാര് ഞങ്ങളല്ല apparthied നു ഉത്തരവാദി എനു പറഞ്ഞു നാണക്കെടാന്‍ മുന്നോട്ടു വരില്ല. ഇന്ദ്യയിലെ സ-വര്‍ണ്ണരെപ്പോലെയല്ല അവര്‍ക്കു കുറ്റബോധമുണ്ട്.

കൂടുതല്‍ എഴുതാന്‍ പറ്റില്ലല്ലോ ഈ കമന്റില്‍.

പിന്നെ കൈപ്പള്ളിയേ

‘എല്ലാ കച്ചടകളുടെയും കൂടെ ഇവരും ചേര്‍ന്ന് കച്ചടകളാകാതെ ആകും. ഈ പ്രതിഭകള്‍ അവരുടെ കൂട്ടത്തില്‍ തിരിച്ചുചെന്ന് സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും‘

എത്ര പ്രതിഭകള്‍ ഇതിനോടകം നമ്മട സമൂഹം മാറ്റി കൈപ്പള്ളി. അങ്ങനെ മാറ്റുന്നുണ്ട് വിദേശത്ത്.

തെറ്റു ചെയ്യുന്നവന്‍ അതു സമ്മതിയ്ക്കുക. മാനുഷികസ്നേഹവും ബഹുമാനവും പരസ്പരം വളര്‍ത്തിയെടുക്കുന്നതില്‍ socio-political and economic commitment in the name of human values, maintain ചെയ്യുന്ന രാജ്യങ്ങളില്‍.

നമ്മട രാജ്യത്തു smart kids ന് വലിയ ഒരു തലയുണ്ടാകും, ശോഷിച്ച scio-human അവയവങ്ങളുടെ പുരത്ത്.

പണവും ജാതിയുമല്ല നമ്മളെ പിന്നോക്കരാക്കുന്നത് നമ്മുടെ മനസാണ്.പിന്നോക്കന്റെ പ്രശ്നങ്ങള്‍ എന്നേ സോള്‍വു ചെയ്തു കഴിയാമായിരുന്നു‍.

Anonymous said...

സംവരണത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചവര്‍ പ്രതികരിക്കുന്നതും അതനുഭവിക്കാത്തവര്‍ പ്രതികരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. അനുഭവിച്ചവര്‍ക്ക്‌ പൊതു നിരീക്ഷണം നടത്തേണ്ട ആവശ്യമില്ലാ. അനുഭവം മതിയല്ലോ. ആഫ്രിക്കക്കാരെന്തു ചെയ്യുന്നൂ എന്നു നോക്കി വേണ്ടാ എനിക്കു സംവരണം ശരിയാണൊ തെറ്റാണൊ എന്നു മനസ്സിലാക്കാന്‍. മുന്നൊക്കക്കരുടെ കഴിവില്ലായ്മക്കല്ലാ, കഴിവുകള്‍ക്കാണു സംരക്ഷണം വേണ്ടത്‌. മുന്നോക്കക്കാര്‍ ഭീരുക്കളാണെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടാ. ഭരിക്കുന്നവന്‍ എന്തു വൃത്തികേട്‌ കാണിച്ചാലും വാല്‍ ആസനത്തിലും തിരുകി, നമുക്കിതേ വിധിച്ചിട്ടുള്ളൂ ഭഗവാനേ എന്നു പറഞ്ഞു നടന്നോളും.
ദയവായി ഒരു പാടു ഉയരത്തില്‍ നിന്നു നോക്കി അഭിപ്രായം പറയാതിരിക്കൂ. ---- @#$%^$#@#$%^& ടെ പൊതു നിരീക്ഷണം.
അര്‍ഹിക്കാത്തത്‌ അനുഭവിച്ച്‌ അനുഭവിച്ച്‌ പിന്നെ അതൊരു ശീലമാകും. പിന്നീടതൊരു ദിവസം കിട്ടില്ലെന്നു കാണുമ്പോള്‍ ആദ്യം കുറേ വിഷമം കാണും. പിന്നെ അതു മാറിക്കോളും.

rajesh said...

മാവേലി കേരളം,

കുറച്ചുകൂടി തെളിച്ചു പറയാം.

കര്‍ണാടകയില്‍പ്പോയി പ്പ്പ്പഠിച്ചത്‌ വെറും പീറ അല്ല. അദ്ദേഹത്തിന്റെ റാങ്ക്‌30 അടുത്തായിരുന്നു എന്നാണ്‌ എന്റെ ഓര്‍മ.(10-20 വര്‍ഷമായില്ലേ). സംവരിച്ചു വന്നപ്പ്പ്പോള്‍ 25 ന്‌ അകത്ത്‌ സീറ്റ്‌ തീര്‍ന്നു. പിന്നെക്കിട്ടിയത്‌ 600ന്‌ അടുപ്പിച്ചുള്ള ചിലര്‍ക്കാണ്‌. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഹൈ സ്കൂള്‍ അദ്ധ്യാപകരായിരുന്നു ,അല്ലാതെ അബ്കാരികളോ മറ്റോ അല്ല. നാട്ടിലെ വീടു വിറ്റോ മറ്റോ ആണ്‌ അദ്ദേഹത്തെ കര്‍ണാറ്റകയില്‍ അയച്ചത്‌. സംവരിച്ച്‌ സീറ്റ്‌ കിട്ടിയതില്‍ ഒരാള്‍ എന്തായാലും ദരിദ്രന്‍ അല്ലായിരുന്നു, വേണമെങ്കില്‍ കര്‍ണാടകയിലെ കോളേജ്‌ വിലയ്ക്കു വാങ്ങാന്‍ പറ്റുന്ന ഒരുത്തന്‍ !

Ajith Pantheeradi said...

സംവരണം ആസ്വദിക്കാന്‍ ഭാഗ്യം സിദ്ധിക്കാത്ത ഒരു സവര്‍ണ്ണനാണെങ്കിലും, പട്ടികജാതി-വര്‍ഗ്ഗങ്ങള്‍ക്ക് സംവരണം ആവശ്യമാണ് എന്നു കരുതുന്നവനാണ് ഈ ഞാന്‍. പക്ഷെ രാജേഷ് പറഞ്ഞതു പോലെ “ക്രീമി ലെയര്‍“ -ല്‍ പെട്ടവരെ ഒഴിവാക്കിക്കൊണ്ടു വേണം ഇതു നടപ്പാക്കേണ്ടത്. ഇപ്പോള്‍ സംവരണത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു‍ വരാനുള്ള കാരണവും സാമൂഹികവും സാമ്പത്തികവുമായി തന്നോടൊപ്പം നില്‍ക്കുന്നവര്‍ സംവരണം വഴി തന്നെക്കാള്‍ മുമ്പില്‍ കയറുന്നതു കാണുമ്പോള്‍ വരുന്ന കലിയാണ്.

സംവരണത്തില്‍ വന്ന പ്രധാന പ്രശ്നം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതു വോട്ട് ബാങ്കിനു വേണ്ടി ഉപയോഗിച്ചതാണ്. ഇങ്ങനെ യഥാര്‍ത്ഥ പിന്നോക്കക്കാരായ, സംവരണത്തിനര്‍ഹരായ പട്ടികജാതി വര്‍ഗ്ഗക്കാരോടൊപ്പം, pseudo-backward caste-ല്‍ ( മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വഴി കയറിപ്പറ്റിയ പലവിധ സമുദായങ്ങള്‍, OBCകള്‍ തുടങ്ങിയവര്‍ ) പെട്ടവര്‍ക്കും സംവരണം ലഭിക്കാന്‍ തുടങ്ങിയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. SEBC/OBC തുടങ്ങിയവരാരും യഥാര്‍ത്ഥത്തില്‍ സംവരണത്തിനര്‍ഹരല്ല.
സാമ്പത്തിക സംവരണവും നടക്കുന്ന ഒരു കാര്യമാണോ എന്നു സംശയമുണ്ട്. അതില്‍ വരുമാനം മറച്ചു വക്കാന്‍ കഴിയാത്ത ഒരു ശിപായിയുടെ മകന്‍ തഴയപ്പെടുകയും വരുമാനം ഒരിക്കലും ശരിയായി declare ചെയ്യാത്ത ബിസിനെസ്സുകാരുടെയും റബ്ബര്‍ എസ്റ്റേറ്റ് മുതലാളിമാരുടെയും മക്കള്‍ സീറ്റു നേടുകയും ചെയ്യുന്ന ഒരു സ്ഥിതിയായിരിക്കും സംജാതമാകുക.
എന്റെ അഭിപ്രായത്തില്‍ സംവരണം വെറും പട്ടികജാതി-വര്‍ഗ്ഗങ്ങളിലെ പാവപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നതാണുചിതം

മാവേലികേരളം(Maveli Keralam) said...

മുന്നോക്കന്‍
‘ആഫ്രിക്കക്കാരെന്തു ചെയ്യുന്നൂ എന്നു നോക്കി വേണ്ടാ എനിക്കു സംവരണം ശരിയാണൊ തെറ്റാണൊ എന്നു മനസ്സിലാക്കാന്‍‘
രാജേഷു ആഫ്രിയ്കന്‍സിനേക്കുറിച്ചെഴുതിയതുകൊണ്ടാണ് ഇതെഴുതിയത്.

രാജേഷ്,sorry പണം ധാരാളമുള്ള ആളായിരിയ്ക്കെമെന്നു ധരിച്ചുപോയി.

സംവരണത്തേക്കുറിച്ചു കൂടുതല്‍ അറിയുമ്പോള്‍ അതില്‍ അസംതൃപ്തരായ ആളുകള്‍ അതു വാങ്ങുന്നവരിലും വാങ്ങാത്തവരിലും ഉണ്ടെന്നു കാണാം.
പിന്നെ ഇതാരെ സന്തോഷിപീയ്ക്കുന്നതിനുവേണ്ടിയാണ് എന്നുള്ളതൊരു കാര്യമായ പ്രശ്നമാണ്.

മുങ്കാല തലമുറകള്‍ ചെയ്യുന്നതിന്റെ ഫലങ്ങള്‍ വരുംകാല തലമുറകള്‍ അനുഭവിയ്ക്കുക മാത്രമല്ല അതു സമൂഹത്തില്‍ പല തരതതിലുള്ള പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നു.

ഇനി വരുംകാല തലമുറയോ അവരോട് ഇപ്പോഴത്തെ തലമുറ്യ്ക്കുത്തരവാദിത്വങ്ങളുണ്ട്.

ഈ പ്രശനങ്ങള്‍ ഇപ്പോള്‍ തന്നെ പരിഹരിയ്ക്കേണ്ടത് എങ്ങനെയെന്നു ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു

മൂര്‍ത്തി said...

മാവേലികേരളം പറഞ്ഞു
ഇനി വരുംകാല തലമുറയോ അവരോട് ഇപ്പോഴത്തെ തലമുറ്യ്ക്കുത്തരവാദിത്വങ്ങളുണ്ട്
ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഴയൊരു പാട്ട് ഓര്‍മ്മ വന്നു.
വരുമൊരു തലമുറയില്‍നിന്നും നമ്മള്‍ കടം വാങ്ങിയോരീ ഭൂമി..അത് നമ്മള്‍ സംരക്ഷിക്കണം
ഓഫ് റ്റോപ്പിക്കിനു മാപ്പ്.
qw_er_ty

rajesh said...

എനിക്കു തോന്നുന്നത്‌ കൈപ്പള്ളി പറഞ്ഞതുപോലെ ഒരു arrangement സ്കൂള്‍ തലത്തില്‍ വേണം എന്നാണ്‌. സഹായം വേണ്ടത്‌ ആര്‍ക്കാണെന്ന് കണ്ടുപിടിക്കുക. (വേണോ എന്നു ചോദിച്ചാല്‍ വേണ്ടാ എന്നാരും പറയില്ല). പിന്നോക്കം നില്‍ക്കുന്നവരെ (സാമ്പത്തികം, പട്ടിക ജാതി മുതലായവ) പഠന സാമഗ്രികളും, extra ക്ലാസ്സുകളും നല്‍കി കൊച്ചു ക്ലാസ്‌ മുതല്‍തന്നെ improve ചെയ്യാന്‍ ശ്രമിക്കുക. പത്താം ക്ലാസ്‌ അല്ലെങ്കില്‍ +1,+2 മുതലായ ക്ലാസില്‍ വരുമ്പോള്‍ അറിയാമല്ലോ ഇതിലാരാണ്‌ നന്നാവാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ആരാണ്‌ free lunch ഉമായി സുഖ ജീവിതത്തിനു തയാറെടുക്കുന്നതെന്നും. ഇതുവരെ നന്നാകാത്തവന്‍ ഇനി നന്നാവാന്‍ പോണില്ല എന്ന് ഏറെക്കുറെ നമുക്ക്‌ തീര്‍ച്ച പറയാം. അവനെ വിളിച്ച്‌ കാര്യങ്ങള്‍ മനസിലാക്കി വഴി തിരിച്ചു വിടുക. പല തവണയായി സംവരണം കൊടുത്ത്‌ അവനുപയോഗമില്ലാത്ത ദിഗ്രികള്‍ സമ്പാതിക്കുന്നതില്‍ യാതൊരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല.പഠിക്കാന്‍ വേണ്ടി മാത്രം പഠിക്കുന്നതില്‍ കേരളീയര്‍ മിടുക്കരാണല്ലോ.

ഇതുവരെയുള്ള സഹായം കൊണ്ട്‌ improve ചെയ്തിട്ടുള്ള കുട്ടികള്‍ക്ക്‌ ( അവര്‍ അര്‍ഹരാണെങ്കില്‍) ഒരു തവണ സീറ്റ്‌ സംവരണം ചെയ്തു കൊടുക്കുക. മെറിറ്റ്‌ സീറ്റില്‍ അവസാനം കിട്ടിയ ആളിന്റെ മാര്‍ക്ക്‌ അല്ലെങ്കില്‍ റാങ്ക്‌ ഒരു baseline ആയി വച്ചുകൊണ്ട്‌ അതില്‍ നിന്ന് 50 മാര്‍ക്കിനകത്ത്‌ അല്ലെങ്കില്‍ റാങ്കിനകത്ത്‌ വരുന്നവര്‍ക്ക്‌ ആയിരിക്കണം സീറ്റ്‌ നല്‍കേണ്ടത്‌. അല്ലതെ മെരിറ്റ്‌ സീറ്റിലെ അവസാനത്തെത്‌ 30 ,സംവരണതിലെ ആദ്യത്തെത്‌ 210 എന്നുള്ള ഇപ്പ്പ്പോഴത്തെ സ്ഥിതി പാടില്ല. അങ്ങനെയുള്ള ഒരാളില്ലെങ്കില്‍ ബാക്കി വന്ന സീറ്റ്‌ മെരിറ്റിനു തിരിച്ചു നല്‍കുക, കാരണം അവരും പഠിച്ച്‌ തന്നെയല്ലേ 31 റാങ്ക്‌ കിട്ടിയത്‌? എത്ര താഴെയുള്ള മാര്‍ക്ക്‌ ആയാലും സാരമില്ല,reservation seat ഒരു "പിന്നോക്കക്കാരനേ" നല്‍കൂ എന്നുള്ള ഇപ്പ്പ്പോഴത്തെ പിടിവാശി നിര്‍ത്തിയാല്‍ തന്നെ പകുതി പ്രശ്നങ്ങള്‍ തീരും. അവനു പറ്റാത്ത ഒരു മേഖലയില്‍ അവനെ കൊണ്ടു തള്ളിയിട്ട്‌ പഠിക്കാത്തതിന്‌ അവനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മറ്റുള്ളവരുമായി കിട പിടിക്കാനായി (അല്ലെങ്കില്‍ അവരെക്കാള്‍ "മെച്ചമാണെന്ന്" കാണിക്കാന്‍) അവന്‍ മറ്റു വഴികള്‍ തേടുന്നത്‌ ഇങ്ങനെ ഒരു സ്ഥിതിയില്‍ എത്തുമ്പോഴാണ്‌.

ഈ ഒരു തവണത്തെ സംവരണം കൂടുതല്‍ പഠിക്കാനോ, ജോലിക്കോ വേണ്ടി ഉപയോഗിക്കാം. അവന്റെ കഴിവിനനുസരിച്ച്‌ ആ കുട്ടി അതു തീരുമാനിക്കട്ടെ. പക്ഷേ അതു കഴിഞ്ഞുള്ള ഒരു പരീക്ഷയ്ക്കോ, ഒരു ജോലിയില്‍ നിന്ന് മറ്റൊന്നിലേക്കു ചാടാനോ, പ്രമൊഷനു വേണ്ടിയോ , വീണ്ടും വീണ്ടും സംവരണം പാടില്ല.

എന്റെ അഭിപ്രായത്തില്‍ മൂന്നു വിധത്തിലുള്ള കുട്ടികളെയാണ്‌ നാം support ചെയ്യണ്ടത്‌.

1- പട്ടാളക്കാരുടെ കുട്ടികള്‍ (ഓഫീസര്‍മാരുടെയല്ല)- ജീവന്‍ പണയം വച്ച്‌ ഇവരൊക്കെ അതിര്‍ത്തിയില്‍നമുക്കു വേണ്ടി കാവല്‍ നില്‍ക്കുന്നതു കൊണ്ടാണ്‌ നമ്മള്‍ പേടി കൂടാതെ സുഖമായി വീട്ടില്‍ ഇരുന്ന് ഈ ഒരോന്ന് എഴുതിപ്പിടിപ്പിക്കുന്നത്‌. പല പട്ടാളക്കാരുടെയും കുട്ടികള്‍ നാട്ടില്‍ നിന്നാണ്‌ പഠിക്കുന്നത്‌. അവര്‍ക്ക്‌ പലപ്പോഴും ആവശ്യത്തിന്‌ പണമോ, ശ്രദ്ധയോ കിട്ടാറില്ല.

2.കര്‍ഷകരുടെ മക്കള്‍- (1000 ഏക്കര്‍ റബ്ബര്‍ തോട്ടമുള്ള മുതലാളി മാരെ ഒഴിവാക്കാം !). ഇത്‌ ആരൊ പറഞ്ഞതു പോലെ കുറച്ചുകൂടി ബുദ്ധിമുട്ടായിരിക്കും. പ്രധാനമായും നെല്‍കൃഷി ചെയ്യുന്നവരെ വേണം support ചെയ്യാന്‍ കാരണം ഏറ്റവും unpredictable നെല്‍കൃഷി ആണെന്നാണ്‌ എനിക്കു തോന്നുന്നത്‌. പട്ടിണി കിടന്നു ചാകണോ ചെറുക്കനെ സ്കൂളില്‍ വിടണോ എന്നുള്ള difficult choice പലപ്പ്പ്പോഴും ഇവരുടെ മുന്നില്‍ ഉണ്ട്‌.

3.പട്ടിക ജാതി, പട്ടിക വര്‍ഗത്തിലെ കുട്ടികള്‍. ഇവിടെയും , പക്ഷേ ആദ്യം മുതല്‍ തന്നെ പൊക്കിക്കൊണ്ടുവരാന്‍ ആണ്‌ നോക്കേണ്ടത്‌ അല്ലാതെ "കതിരില്‍ കൊണ്ട്‌ വളം വെയ്ക്കുന്ന" ഇപ്പോഴത്തെ പ്രവണത നിര്‍ത്തണം.

സംവരണം ഒരിക്കല്‍ മാത്രം നല്‍കുക. ഒരേ ആളിനു തന്നെ പത്തു പ്രാവശ്യം സംവരണം നല്‍കേണ്ട ആവശ്യമില്ലല്ലോ. അതുപോലെ തന്നെ അഛന്‍ സംവരണത്തിലൂടെ മുന്നോട്ടു വന്നു കഴിഞ്ഞാല്‍ creamy layer concept പ്രാബല്യത്തില്‍ വരണം. മകന്‍ പഠിച്ചാല്‍ മാത്രമെ രക്ഷയുള്ളു എന്നുള്ള സ്ഥിതി വരണം. അല്ലെങ്കില്‍ പിന്നോക്കക്കാരന്‍ എന്നും പിന്നോക്കമായിത്തന്നെ നില്‍ക്കും.വിദ്യാഭ്യാസവും, പണവും ഉള്ള "പിന്നോക്കക്കാര്‍ " വീണ്ടും വീണ്ടും നന്നായിക്കൊണ്ടിരിക്കും.

rajesh said...

phew! ഞാന്‍ നിര്‍ത്തി !

rajesh said...

എന്റെ അഭിപ്രായത്തില്‍ മൂന്നു വിധത്തിലുള്ള കുട്ടികളെയാണ്‌ നാം support ചെയ്യണ്ടത്‌.

1- പട്ടാളക്കാരുടെ കുട്ടികള്‍ (ഓഫീസര്‍മാരുടെയല്ല)- ജീവന്‍ പണയം വച്ച്‌ ഇവരൊക്കെ അതിര്‍ത്തിയില്‍നമുക്കു വേണ്ടി കാവല്‍ നില്‍ക്കുന്നതു കൊണ്ടാണ്‌ നമ്മള്‍ പേടി കൂടാതെ സുഖമായി വീട്ടില്‍ ഇരുന്ന് ഈ ഒരോന്ന് എഴുതിപ്പിടിപ്പിക്കുന്നത്‌.

രാജേഷ് ആർ. വർമ്മ said...

ഇവിടെ ചര്‍ച്ചയൊക്കെ നിര്‍ത്തി എല്ലാവരും സ്ഥലം വിട്ടു എന്നറിയാം എന്നാലും സമയം കിട്ടിയപ്പോള്‍ ഒന്നു കമന്റുന്നു എന്നു മാത്രം. മാവേലികേരളം പറഞ്ഞതില്‍ ദക്ഷിണാഫ്രിക്കയുടെ കാര്യം പ്രത്യേകം ശ്രദ്ധേയമായി തോന്നി. അവിടെ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, വര്‍ണ്ണവിവേചനത്തിന്റെ നാളുകളില്‍ നടന്ന അനീതികളെ രേഖപ്പെടുത്താനും ചര്‍ച്ചചെയ്യാനുമായി ഏര്‍പ്പെടുത്തിയ സമിതിയ്ക്ക്‌ Truth and reconciliation commision എന്നായിരുന്നു പേര്‌ എന്ന് കേട്ടിട്ടുണ്ട്‌. ഇതിന്റെ പ്രവര്‍ത്തനത്തെപ്പറ്റി കേട്ടിടത്തോളം വളരെ ഫലപ്രദമായ ഒരു സമിതിയായിരുന്നു എന്നായിരുന്നു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. ഇത്തരത്തില്‍ ആയിരത്താണ്ടുകളല്ലെങ്കില്‍ നൂറ്റാണ്ടുകളെങ്കിലും നീണ്ടുനിന്ന ചാതുര്‍വര്‍ണ്യത്തിന്റെ ദൂഷ്യവശങ്ങളെ വെളിച്ചത്തു കൊണ്ടുവരാനും അവയെ പരിഹരിച്ചു മുന്‍പോട്ടു പോകാനും ഒരു ശ്രമവും ഇന്ത്യയില്‍ നടക്കാത്തിടത്തോളം ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും എല്ലാം വിദേശികള്‍ പറഞ്ഞുണ്ടാക്കുന്നതാണെന്നും പറയുന്നവര്‍ ഉണ്ടായിക്കൊണ്ടിരിക്കും. ആയിരത്താണ്ടുകള്‍ സകലസുഖഭോഗങ്ങളും അനുഭവിച്ചിട്ടും മതിവരാഞ്ഞ്‌ സ്വന്തം മകന്റെ യൗവനം കടം വാങ്ങി ജീവിച്ച യയാതിയെക്കുറിച്ച്‌ എം. വി. ദേവന്‍ പറഞ്ഞ ഉപമ ഓര്‍മ്മവന്നു.

എല്ലാം തികഞ്ഞ ഒരു പരിഹാരമല്ലായിരിക്കാം സംവരണം. പക്ഷേ, അതിലും മെച്ചപ്പെട്ട ഒന്ന് നടപ്പിലാകുന്നതുവരെയെങ്കിലും തുടരേണ്ട, പരിമിതമായ ഗുണങ്ങളെങ്കിലുമുള്ള ഒരു ഉപാധിയാണിത്‌.

പട്ടാളക്കാരുടെ മക്കള്‍ക്കും കൊടുക്കണം സംവരണം. എവിടെയെങ്കിലുമൊക്കെപ്പോയി മരിക്കാന്‍ ഭരിക്കുന്നവര്‍ പറയുമ്പോള്‍ കമാന്നൊരക്ഷരം മിണ്ടാതെ കേള്‍ക്കുന്നവരല്ലേ?

കടവന്‍ said...

"primary schoolല്‍ നല്ല മാര്‍ക്കില്ലേ ? സാരമില്ല, ജാതിയുടെ മറവില്‍ അടുത്ത level എത്തിപ്പറ്റാം. കോളെജില്‍ അടിച്ചുപൊളിച്ച്‌ സമയം തള്ളിനീക്കാം- എഴുത്തും വായനയുമൊക്കെ പാവം സവര്‍ണര്‍ക്ക്‌ നീക്കി വയ്ക്കുക, അവര്‍ക്കാണല്ലോ മാര്‍ക്കിന്റെ ആവശ്യം" pപിന്നോക്കക്കാരന്‍ ബസിനു കല്ലെറിഞ്ഞും,കലക്റ്ററെറ്റ് വളയാനും, ഉപരോധങ്ങള്‍ക്കും പോകേണ്ടതിനാല്‍ പടിക്കാന്‍ സമയം കിട്ടില്ല അതിനാല്‍ സംവരണം അത്യാവശ്യം.
ഇന്നസെന്റ് ഒരു സിനിമയില്‍ പറഞ്ഞ പോലെ ”കേരളം, ചന്‍പൂര്‍ണ്ണ ചാച്ചരത, ഉല്ലൂ ക പട്ടാ” ആദ്യം ചെയ്യെണ്ടത് ഫോമുകളില്‍ ഉള്ള ആ കോളം നീക്കം ചെയ്യലാണ്. റിലിജിയണ്‍ എന്നും കാസ്റ്റ് എന്നുമുള്ളവ. എന്നിട്ട് നമുക്കു പറയാം മതെതര രാഷ്ട്രം എന്ന്. ബട്ട്, അതിന്ന് രാഷ്ട്രീയക്കാര്‍ ഒരീ‍ക്കലും സമ്മതിക്കില്ല. ചില മത സംഘടനകളും.

Chau Han said...

സംവരണം: സ്റ്റഡി ക്ലാസ്സ്, അഡ്മിഷന്‍ തുടരുന്നു...

Anonymous said...

samvaraNam illaathe thanne 'pinnaakka'kaaR palarum malsara pareekshakaLilooyaRnna Raankukal nETunnunTu. AppOL samvaraNam anaavasyamalle? Ethaayaalum ,jOli kittikkazhinju promotionilum samvaranam anaavasyam thanne. swakaaryamEkhalayil samvaraNam ethirkkaPPeTEMTathaaNu.

Anonymous said...

the real FACT....

mullapperiyar said...

സഹസ്രാബ്ദങ്ങളോളം വിദ്യയും സമ്പത്തും അധികാരവും ഭൂമിയും കൈയടക്കി വെച്ചിരുന്നവര്‍ക്ക് സംവരനതെക്കുരിച്ചു എതിരഭിപ്രായം പറയാന്‍ എന്തവകാശം? കേവലം അറുപതു വര്ഷം കേവലം ഒരു സമൂഹത്തിലെ കേവലം 0.04% പേര്‍ സംവരണത്തിലൂടെ മേല്‍പ്പറഞ്ഞ സാമൂഹ്യ പദവികള്‍ കരഗതമാക്കിയതിനെ എന്തിനിങ്ങനെ ഭൂതക്കന്നടിയിലൂടെ നോക്കി ക്കാണുന്നു....!!!???? സംവരണം ഒരു മനുഷ്യത്വ പ്രസ്നാമാണ്. അവരും അവരുടെ സമൂഹവും ഈ ലോകത്തിന്റ ഭാഗമാണ്. അവരില്‍ ചിലര്‍ ഉയര്‍ന്നു വരട്ടെ... അവരുടെ സമൂഹത്തെ ഉയരത്തിലേക്ക് നയിക്കട്ടെ... അവരും സമൂഹത്തില്‍ തുല്യത അനുഭവിക്കട്ടെ...

Sreerag Parayil said...

ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ടുവരണം എന്ന വാദം ഉന്നയിക്കുന്നവരോട്. - നിലവിൽ കേരളത്തിൽ എ.പി .എൽ / ബി .പി എൽ എന്ന വിഭജനം തന്നെ ഏതൊക്കെ തരത്തിൽ അട്ടിമറിക്ക പെട്ടിട്ടുണ്ടെന്ന് നിങ്ങൾ ഒന്ന് പരിശോധിക്കുക അപ്പോൾ മനസിലാക്കും രാജ്യത്തെ അടിസ്ഥാന വർഗങ്ങളോട് മാറി മാറി വരുന്ന സർക്കാരുകൾ കാണിച്ച നീതി എന്താണെന്ന് .പിന്നെ നിങ്ങൾ ഈ പറഞ്ഞ ജാതി സംവരണം , കഴിഞ്ഞ 8 വർഷം കൊണ്ട് കേരളത്തിലെ എല്ലാ MBBS സീറ്റുകളിൽ 947 എണ്ണം ആണ് അട്ടിമറിക്കപെട്ടത് ഇവിടുത്തെ മാധ്യമ പ്രവർത്തകർ എത്ര പേർ ആ വാർത്ത റിപ്പോർട്ട്‌ ചെയ്തു ? അത് കൊണ്ട് സത്യം മനസിലാക്കാതെ സംസാരിക്കരുത് .ഒരു പക്ഷെ കേരളത്തിൽ മാത്രമായിരിക്കും ഒരു ചെറിയ ശതമാനം ദളിത്‌ വിഭാഗങ്ങൾ അൽപം എങ്കിലും സാമ്പത്തികമായി ഭേദപെട്ട നിലയിൽ ജീവിക്കുന്നത് .മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അങ്ങനെയല്ല എന്ന സത്യം നാം വിസ്മരിച്ചുകൂടാ . പിന്നെ ഇതും മറ്റൊരു തരത്തില്ലുള്ള " നിതാഖത്ത് " ആണെന്ന് കരുതിയാൽ മതി. ഇന്നും ജാതീയമായി ദളിതുകളെ മാറ്റിനിർത്തനം എന്ന് മനസ്സുകൊണ്ട് ഗര്ജ്ജിക്കുന്നവർക്കുള്ള മറുപടി. കേരളത്തിൽ എതു രാഷ്ട്രീയ പാർട്ടി ആണ് മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ? ഒരു പക്ഷെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും " വരനെ ആവശ്യമുണ്ട് sc/ st ഒഴികെ ! അതിനൊന്നും ഒരാൾക്കും ഒരു സങ്കടവുമില്ല ! ഏതാണ്ട് 16 കോടിലധികം ദളിതുകൾ ഇന്ന് ഇന്ത്യയിൽ ഉണ്ട് , അവരെല്ലാം സാമ്പത്തികവും സാമൂഹികവുമായി മെച്ചപെടുമ്പോൾ നമുക്ക് സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോച്ചിക്കാം ! സത്യം എന്താണെന്ന് നമുക്കെല്ലാം അറിയാം ചൂഷണത്തിന് വിധേയപെടാൻ ഒരു വിഭാഗം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ അനുഭവിക്കുന്ന ഈ അതിസമ്പത്ത് ഉണ്ടാകൂ എന്ന് കൂടി മനസിലാക്കണം.ആ വിഭാഗം ആണ് ഇന്ത്യയിലെ ദളിതുകളും ആദിവാസികളും. അത് കൊണ്ട് "സാമ്പത്തിക സംവരണം " എന്നും പറഞ്ഞ് കൊടി പിടിക്കുന്നവരും കൊടി പിടിച്ച അരവിന്ദ് കേജ്രിവാ ളും അയാൾക്ക്‌ വേണ്ടി കൊടി പിടിക്കുന്നവരും ഇതൊക്കെ ഓർത്താൽ നന്ന് .പിന്നെ ഇന്ത്യയിൽ sc/ st /obc /oec അല്ലാതെ കടുത്ത പട്ടിണിയും ദാരിദ്ര്യവും അവഗണയും അനുഭവിക്കുന്ന ഉന്നതകുലജാതർ ആരാണ് ? അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇന്ത്യയിലെ ജനകോടികളിൽ എത്ര ശതമാനം ഉണ്ടാക്കും ? എത്ര പേർ കേരളത്തിൽ ഉണ്ട് ? ആരാണവർ ?

Sreerag Parayil said...

ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ടുവരണം എന്ന വാദം ഉന്നയിക്കുന്നവരോട്. - നിലവിൽ കേരളത്തിൽ എ.പി .എൽ / ബി .പി എൽ എന്ന വിഭജനം തന്നെ ഏതൊക്കെ തരത്തിൽ അട്ടിമറിക്ക പെട്ടിട്ടുണ്ടെന്ന് നിങ്ങൾ ഒന്ന് പരിശോധിക്കുക അപ്പോൾ മനസിലാക്കും രാജ്യത്തെ അടിസ്ഥാന വർഗങ്ങളോട് മാറി മാറി വരുന്ന സർക്കാരുകൾ കാണിച്ച നീതി എന്താണെന്ന് .പിന്നെ നിങ്ങൾ ഈ പറഞ്ഞ ജാതി സംവരണം , കഴിഞ്ഞ 8 വർഷം കൊണ്ട് കേരളത്തിലെ എല്ലാ MBBS സീറ്റുകളിൽ 947 എണ്ണം ആണ് അട്ടിമറിക്കപെട്ടത് ഇവിടുത്തെ മാധ്യമ പ്രവർത്തകർ എത്ര പേർ ആ വാർത്ത റിപ്പോർട്ട്‌ ചെയ്തു ? അത് കൊണ്ട് സത്യം മനസിലാക്കാതെ സംസാരിക്കരുത് .ഒരു പക്ഷെ കേരളത്തിൽ മാത്രമായിരിക്കും ഒരു ചെറിയ ശതമാനം ദളിത്‌ വിഭാഗങ്ങൾ അൽപം എങ്കിലും സാമ്പത്തികമായി ഭേദപെട്ട നിലയിൽ ജീവിക്കുന്നത് .മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അങ്ങനെയല്ല എന്ന സത്യം നാം വിസ്മരിച്ചുകൂടാ . പിന്നെ ഇതും മറ്റൊരു തരത്തില്ലുള്ള " നിതാഖത്ത് " ആണെന്ന് കരുതിയാൽ മതി. ഇന്നും ജാതീയമായി ദളിതുകളെ മാറ്റിനിർത്തനം എന്ന് മനസ്സുകൊണ്ട് ഗര്ജ്ജിക്കുന്നവർക്കുള്ള മറുപടി. കേരളത്തിൽ എതു രാഷ്ട്രീയ പാർട്ടി ആണ് മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ? ഒരു പക്ഷെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും " വരനെ ആവശ്യമുണ്ട് sc/ st ഒഴികെ ! അതിനൊന്നും ഒരാൾക്കും ഒരു സങ്കടവുമില്ല ! ഏതാണ്ട് 16 കോടിലധികം ദളിതുകൾ ഇന്ന് ഇന്ത്യയിൽ ഉണ്ട് , അവരെല്ലാം സാമ്പത്തികവും സാമൂഹികവുമായി മെച്ചപെടുമ്പോൾ നമുക്ക് സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോച്ചിക്കാം ! സത്യം എന്താണെന്ന് നമുക്കെല്ലാം അറിയാം ചൂഷണത്തിന് വിധേയപെടാൻ ഒരു വിഭാഗം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ അനുഭവിക്കുന്ന ഈ അതിസമ്പത്ത് ഉണ്ടാകൂ എന്ന് കൂടി മനസിലാക്കണം.ആ വിഭാഗം ആണ് ഇന്ത്യയിലെ ദളിതുകളും ആദിവാസികളും. അത് കൊണ്ട് "സാമ്പത്തിക സംവരണം " എന്നും പറഞ്ഞ് കൊടി പിടിക്കുന്നവരും കൊടി പിടിച്ച അരവിന്ദ് കേജ്രിവാ ളും അയാൾക്ക്‌ വേണ്ടി കൊടി പിടിക്കുന്നവരും ഇതൊക്കെ ഓർത്താൽ നന്ന് .പിന്നെ ഇന്ത്യയിൽ sc/ st /obc /oec അല്ലാതെ കടുത്ത പട്ടിണിയും ദാരിദ്ര്യവും അവഗണയും അനുഭവിക്കുന്ന ഉന്നതകുലജാതർ ആരാണ് ? അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇന്ത്യയിലെ ജനകോടികളിൽ എത്ര ശതമാനം ഉണ്ടാക്കും ? എത്ര പേർ കേരളത്തിൽ ഉണ്ട് ? ആരാണവർ ?

Sreerag Parayil said...

ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം കൊണ്ടുവരണം എന്ന വാദം ഉന്നയിക്കുന്നവരോട്. - നിലവിൽ കേരളത്തിൽ എ.പി .എൽ / ബി .പി എൽ എന്ന വിഭജനം തന്നെ ഏതൊക്കെ തരത്തിൽ അട്ടിമറിക്ക പെട്ടിട്ടുണ്ടെന്ന് നിങ്ങൾ ഒന്ന് പരിശോധിക്കുക അപ്പോൾ മനസിലാക്കും രാജ്യത്തെ അടിസ്ഥാന വർഗങ്ങളോട് മാറി മാറി വരുന്ന സർക്കാരുകൾ കാണിച്ച നീതി എന്താണെന്ന് .പിന്നെ നിങ്ങൾ ഈ പറഞ്ഞ ജാതി സംവരണം , കഴിഞ്ഞ 8 വർഷം കൊണ്ട് കേരളത്തിലെ എല്ലാ MBBS സീറ്റുകളിൽ 947 എണ്ണം ആണ് അട്ടിമറിക്കപെട്ടത് ഇവിടുത്തെ മാധ്യമ പ്രവർത്തകർ എത്ര പേർ ആ വാർത്ത റിപ്പോർട്ട്‌ ചെയ്തു ? അത് കൊണ്ട് സത്യം മനസിലാക്കാതെ സംസാരിക്കരുത് .ഒരു പക്ഷെ കേരളത്തിൽ മാത്രമായിരിക്കും ഒരു ചെറിയ ശതമാനം ദളിത്‌ വിഭാഗങ്ങൾ അൽപം എങ്കിലും സാമ്പത്തികമായി ഭേദപെട്ട നിലയിൽ ജീവിക്കുന്നത് .മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അങ്ങനെയല്ല എന്ന സത്യം നാം വിസ്മരിച്ചുകൂടാ . പിന്നെ ഇതും മറ്റൊരു തരത്തില്ലുള്ള " നിതാഖത്ത് " ആണെന്ന് കരുതിയാൽ മതി. ഇന്നും ജാതീയമായി ദളിതുകളെ മാറ്റിനിർത്തനം എന്ന് മനസ്സുകൊണ്ട് ഗര്ജ്ജിക്കുന്നവർക്കുള്ള മറുപടി. കേരളത്തിൽ എതു രാഷ്ട്രീയ പാർട്ടി ആണ് മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ? ഒരു പക്ഷെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും " വരനെ ആവശ്യമുണ്ട് sc/ st ഒഴികെ ! അതിനൊന്നും ഒരാൾക്കും ഒരു സങ്കടവുമില്ല ! ഏതാണ്ട് 16 കോടിലധികം ദളിതുകൾ ഇന്ന് ഇന്ത്യയിൽ ഉണ്ട് , അവരെല്ലാം സാമ്പത്തികവും സാമൂഹികവുമായി മെച്ചപെടുമ്പോൾ നമുക്ക് സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോച്ചിക്കാം ! സത്യം എന്താണെന്ന് നമുക്കെല്ലാം അറിയാം ചൂഷണത്തിന് വിധേയപെടാൻ ഒരു വിഭാഗം ഉണ്ടെങ്കിൽ മാത്രമേ നമ്മൾ അനുഭവിക്കുന്ന ഈ അതിസമ്പത്ത് ഉണ്ടാകൂ എന്ന് കൂടി മനസിലാക്കണം.ആ വിഭാഗം ആണ് ഇന്ത്യയിലെ ദളിതുകളും ആദിവാസികളും. അത് കൊണ്ട് "സാമ്പത്തിക സംവരണം " എന്നും പറഞ്ഞ് കൊടി പിടിക്കുന്നവരും കൊടി പിടിച്ച അരവിന്ദ് കേജ്രിവാ ളും അയാൾക്ക്‌ വേണ്ടി കൊടി പിടിക്കുന്നവരും ഇതൊക്കെ ഓർത്താൽ നന്ന് .പിന്നെ ഇന്ത്യയിൽ sc/ st /obc /oec അല്ലാതെ കടുത്ത പട്ടിണിയും ദാരിദ്ര്യവും അവഗണയും അനുഭവിക്കുന്ന ഉന്നതകുലജാതർ ആരാണ് ? അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇന്ത്യയിലെ ജനകോടികളിൽ എത്ര ശതമാനം ഉണ്ടാക്കും ? എത്ര പേർ കേരളത്തിൽ ഉണ്ട് ? ആരാണവർ ?

Unknown said...
This comment has been removed by the author.
Unknown said...

http://adeenasok.blogspot.in/2014/12/blog-post.html

Sarath said...

പട്ടികജാതിക്കാരന്റെ വോട്ട് വാങ്ങി കയറിയിരിക്കുന്നതെണ്ടികളെ ഇറങ്ങി പോട|'

quandahwaddoups said...

Casino Games - Dr.MD
Play the Best Vegas Casino Games and Online 계룡 출장마사지 Casinos 군포 출장안마 인천광역 출장마사지 When it comes to the game of 여수 출장마사지 blackjack, the only way to beat the dealer is by playing the 안양 출장샵