"പിന്നോക്ക വിഭാഗം" എന്നു പറയുന്നത് ഒരു vote bank ആണ് അതുകൊണ്ടാണല്ലോ ഇത്രയും വര്‍ഷം ആയിട്ടും അവരെ പൊങ്ങി വരാന്‍ സമ്മതിക്കാതെ "അവര്‍ക്കു വേണ്ടി " നിത്യവും പോരാടി നല്ല നിലയില്‍ എത്തുന്ന ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങള്‍ നമ്മുടെ നാട്ടില്‍ വേരു പിടിച്ച് നില്‍കുന്നത്.
സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ധാരാളം "പിന്നോക്ക " വര്‍ഗ്ഗക്കാര്‍ ഉണ്ടായിരുന്നു എന്നും അവര്‍ക്ക് "മുന്നേറുവാന്‍ "അവസരങ്ങള്‍ കിട്ടാന്‍ വേണ്ടിയാണ് എല്ലാവരും കൂടിച്ചേര്‍ന്ന് reservation കൊണ്ടുവന്നെത് എന്നുമാണ് നമ്മള്‍ വായിച്ചറിഞ്ഞിരിക്കുന്നത്. നല്ല ആശയം പക്ഷേ തെറ്റുപറ്റിയത് അതിനു ശേഷമാണ്. എവിടം വരെ പൊക്കണം എന്നാരും ഉറപ്പിച്ചു പറഞ്ഞില്ല അല്ലെങ്കില്‍ ഏത്level കഴിഞ്ഞാല്‍ ഈ പൊക്കല്‍ നിര്‍ത്തണം എന്ന് പറയാന്‍ ആര്‍ക്കും ചങ്കൂറ്റം ഇല്ലായിരുന്നു.തനിക്ക് കിട്ടിയ സവരണം മൂലം ഒരാള്‍ നല്ല നിലയില്‍ എത്തിക്കഴിഞ്ഞാല്‍ അയാളുടെ സംവരണത്തിന്റെ അര്‍ഹത അവസാനിക്കും എന്നുള്ള ഒരു വാചകം എഴുതി വയ്ക്കാനുള്ള ദീര്‍ഘ വീക്ഷണമോ ചങ്കൂറ്റമോ അന്ന് ആര്‍ക്കും ഇല്ലാതിരുന്നത് കാരണമാണല്ലോ ഇന്ന് ഒരേ കുടുംബത്തിലെ തന്നെ അപ്പന്‍, മകന്‍, മകന്റെ മകന്‍ എന്നിങ്ങനെ എല്ലാവരും സുഖമായി കയറിപ്പോകുന്നത് കണ്ട് യഥാര്‍ത്തത്തില്‍ സംവരണം കിട്ടേണ്ട "പിന്നോക്കക്കാരന്‍" അന്തം വിട്ട് നില്‍ക്കുന്നതും പിന്നോക്കം ആയിത്തന്നെ തുടരുന്നതും? അവനെ പിന്നോക്കം ആയി നിര്‍ത്തിയാലല്ലേ ഓരോ തവണ election വരുമ്പോഴും അവനേ ചൂണ്ടിക്കാണിച്ച് "മുന്നോക്കം" വാഗ്ദാനം ചെയ്യാനും അങ്ങനെ അടുത്ത് 5 വര്‍ഷത്തേക്ക് സുഭിക്ഷമായി കഴിയാനും പറ്റുകയുള്ളൂ?
എവിടം വരെ ഈ സംവരണം കൊടുക്കണം ? സ്കൂളില്‍ അവനു പുരോഗമിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുക. നല്ല മാര്‍ക്കില്ലെങ്കില്‍ സ്പെഷിയല്‍ ക്ലാസ്സ് വെക്കുക. സംവരണവും പിടിച്ചു പറ്റി ഉഴപ്പി നടക്കുന്നവന്മാരുടെ സംവരണം cancel ചെയ്യുക. അങ്ങനെ 10- 12 വര്‍ഷം സഹായിച്ചിട്ടും മുന്നേറുന്നില്ലെങ്കില്‍ ഒരു തവണ കൂടി സംവരണം കൊടുക്കണൊ? വീണ്ടും സംവരിച്ച് അവനെക്കൊണ്ടു പറ്റാത്ത ഏതെങ്കിലും courseല്‍ അവനെക്കൊണ്ടു ചേര്‍ത്ത് അവന്റെയും, അവനില്ലായിരുന്നെങ്കില്‍ ആ സീറ്റ് കിട്ടുമായിരുന്ന കുറച്ചുകൂടെ മാര്‍ക്കുള്ള "സവര്‍ണന്റെയും" ഭാവി കുട്ടിച്ചോറാക്കണോ ?"ഇത്രയും കാലം നിന്നെ സഹായിച്ചുനോക്കി നീ അത്ര പോര, മോനെ ദിനേശാ", എന്നും പറഞ്ഞ് ഏതെങ്കിലും തൊഴില്‍ അധിഷ്ടിത വിദ്യാഭ്യാസത്തില്‍ കൊണ്ട് ചേര്‍ത്താല്‍ അവന്റെയും അവന്റെ കുടുംബത്തിന്റെയും ഭാവി ശോഭിക്കുകയല്ലേ ഉള്ളൂ?അതിനു പകരം pre-degree/ +1,+2 തുടങ്ങിയവയില്‍ ഒരു സംവരണം, പിന്നെ degree ക്ക് ഒരു സംവരണം, അതു കഴിഞ്ഞ് ജോലിക്കു ചെല്ലുമ്പോള്‍ ഒരു സംവരണം, അല്ലെങ്കില്‍ വീണ്ടും "പഠിക്കാന്‍" (BA, Bsc, MA,MSc, PhD വരെ !!) സംവരിച്ച് സംവരിച്ച് "സക്തരാക്കുവിന്‍!" എന്ന സമീപനം എന്തുകൊണ്ട് നാം കൊണ്ടു നടക്കുന്നു? ഈ ഓരോ സംവരണവും അര്‍ഹതയില്ലാത്ത ഒരുത്തനു കിട്ടുമ്പോള്‍ ഒരോ തവണയും അര്‍ഹതയുള്ള (മാര്‍ക്കുള്ള അല്ലെങ്കില്‍ കഴിവുള്ള) ഒരു കുട്ടിക്ക് നാം നീതി നിഷേധിക്കുകയല്ലേ?
മനുഷ്യരുടെ ജീവന്‍ വച്ചു കളിക്കുന്ന professional courseഉകളിലെ സംവരണം അതിലും കഷ്ടം. സ്കൂളിലും, കോളെജിലും സംവരിച്ചിട്ടും ഒരിടത്തുമെത്താത്ത ഒരുത്തനെ എന്തിനു വീണ്ടും സംവരിച്ച് MBBS നു കേറ്റുന്നു? ആ level വരെ എത്തിച്ചിട്ടും (തന്നെത്താനെ എത്തിയതല്ലല്ലോ!!) അവന് "സവര്‍ണരുടെ" കൂടെ എത്താന്‍ പറ്റിയില്ലെങ്കില്‍ അതിന്റെ അര്‍ഥം എന്താണ്? എത്രയൊ പിന്നോക്ക ജാതിക്കാര്‍ (വേറേ വാക്കില്ലാത്തതു കൊണ്ടു മാത്രം അങ്ങനെ വിളിക്കുന്നു, ക്ഷമിക്കുക) കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തി സ്കൂള്‍ തലത്തില്‍ വെച്ചു തന്നെ ഉയര്‍ന്നു വരുന്നുണ്ട്? അപ്പോള്‍ അങ്ങനെ ഉയരാത്തവന്‍ (സവര്‍ണനായാലും, അവര്‍ണനായാലും) അതിനു കൊള്ളാത്തതു കൊണ്ടല്ലേ? ഇങ്ങനെ വിവരമില്ലാതെ MBBS നു കയറി, എങ്ങനെയൊക്കെയ്യോ പാസ് ആയി വെളിയില്‍ ഇറങ്ങുന്ന ഈ "സംവരണന്‍" ചികില്‍സിക്കുന്നത് എന്നെയോ നിങ്ങളെയോ ആണ് അല്ലാതെ അവനെ "സംവരിച്ച" രാഷ്ട്രീയക്കാരെയല്ല. അവന്മാര്‍ക്ക് അസുഖം വന്നാല്‍ englandലും, americaയിലും പോയി നല്ല സവര്‍നരെ ക്കൊണ്ടു തന്നെ ചികില്‍സിപ്പിക്കാന്‍ അറിയാം. നമുക്കോ? "ഡോക്ടര്‍ക്ക് ഇതൊന്നുമറിഞ്ഞു കൂടെ എന്നു പോലും ചോദിക്കാന്‍ പറ്റുകയില്ല, കാരണം അതു "ദളിത് പീഡനം" ആയി മാറും.
MBBS കഴിഞ്ഞുള്ള സംവരണമോ ? ഇത്രയും പഠിച്ചു കഴിഞ്ഞാല്‍ പിന്നെ ഈ കോപ്രായം എന്തിന്? MDക്കും, MSനും മാത്രമല്ല super specialityക്കു പോലും സംവരണം ഉണ്ട്. വിവരമില്ലാത്തവന്‍ ഇതിലൊന്നും കേറണ്ട എന്നു പറയാന്‍ എന്തേ നമുക്കു ധൈര്യം ഇല്ലാത്തത്? വെറും 2 സീറ്റുള്ള ഒരു സൂപ്പര്‍ സ്പെഷലിറ്റിയില്‍ ഒന്നാം റാങ്കുകാരനും, രണ്ടാം റാങ്കുകാരനും പോയി പ്പഠിക്കട്ടെ .അതിനു പകരം എന്തുകൊണ്ട് നാം ഒന്നാമനും നൂറ്റിപ്പത്താമനായ സംവരണനും പോയി പഠിക്കാന്‍ അനുവദിക്കുന്നു? ഇതു 2 മുതല്‍ താഴോട്ടുള്ള റാങ്കുകാരോട് ചെയ്യുന്ന അനീതിയല്ലേ? ഈ രണ്ടാം റാങ്കുകാരന്റെ ചികില്‍സ കിട്ടേണ്ട നാട്ടുകാര്‍ക്ക് 110ആം റാങ്കുകാരന്റെ ചികില്‍സ മതി എന്നു തീരുമാനിക്കാന്‍ ആര്‍ക്കാണ് അധികാരം?
വിവരത്തിനല്ല ജാതിക്കാണ് മുന്‍തൂക്കം എന്നു പറയുന്ന ഏക രാജ്യമാണ് നമ്മുടേത്. അതുകൊണ്ടു തന്നെയാണ് നാം പൊതുവേ പിന്നോക്കമായിക്കൊണ്ടിരിക്കുന്നത്.
ഭാരതത്തില്‍ "പഠിക്കാന്‍" എന്തെളുപ്പം എന്നു നമുക്കു നോക്കാം.
primary schoolല്‍ നല്ല മാര്‍ക്കില്ലേ ? സാരമില്ല, ജാതിയുടെ മറവില്‍ അടുത്ത level എത്തിപ്പറ്റാം. അങ്ങനെ കുറെക്കാലം കഴിയുമ്പോള്‍ അടുത്ത കടമ്പ- SSLC, ഇവിടെയും just pass ആയാലും മതി കോളേജില്‍ സീറ്റ് കിട്ടാന്‍.(നല്ല മാര്‍ക്ക്ക്കുണ്ടെങ്കിലും സവര്‍ണനായിപ്പോയതു കൊണ്ട് സീറ്റ് കിട്ടാതെ പോയ സഹപാടിയെ "സഹതാപം" നിറഞ്ഞ കണ്ണുകളോടെ നോക്കാം). കോളെജില്‍ അടിച്ചുപൊളിച്ച് സമയം തള്ളിനീക്കാം- എഴുത്തും വായനയുമൊക്കെ പാവം സവര്‍ണര്‍ക്ക് നീക്കി വയ്ക്കുക, അവര്‍ക്കാണല്ലോ മാര്‍ക്കിന്റെ ആവശ്യം!
പരീക്ഷയ്ക്ക് എന്തെങ്കിലുമൊക്കെ എഴുതിക്കൂട്ടി എങ്ങനെയെങ്കിലും പാസ് ആകുക (പാസ് ആവണം എന്നാണ് എന്റെ വിശ്വാസം. തെറ്റാണെങ്കില്‍ തിരുത്തുക).MBBS ന് അപേക്ഷ നല്‍കുക. ഈ ഭയങ്കര മാര്‍ക്കുകാരെയെല്ലാം തോപ്പിച്ച് ഒരു സീറ്റ് കരസ്ഥമാക്കുക.തന്നില്ലെങ്കില്‍ "പിന്നോക്കം പിന്നോക്കം" എന്നു മുറവിളി കൂട്ടുക. കുറെക്കൊല്ലങ്ങള്‍ ആനന്ദമായ് തള്ളി നീക്കുക. എങ്ങനെയെങ്കിലും പാസ് ആകുക (ഇതൊരു വലിയ ശല്യം തന്നെ, അല്ലേ അപ്പീ ?). വീണ്ടും ഒരു പരീക്ഷ എഴുതി ജാതിയുടേ പേരും പറഞ്ഞ് ഒരു post graduation സീറ്റ് ഒപ്പിക്കുക (എന്ത്? ഇതിനു ജാതി മാത്രം പോരെന്നോ? മാര്‍ക്കും, വിവരവും ഒക്കെ വേണമെന്നോ? മനുഷ്യന്റെ ജീവന്‍ വച്ച് പന്താടരുതെന്നോ? എന്തൊന്നെടേ?). തന്നെക്കാളും കൂടിയ മാര്‍ക്കുള്ളവന്മാര്‍ ഒരു സീറ്റിനു വേണ്ടി നെട്ടോട്ടം ഓടുന്നതു കണ്ട് ആര്‍ത്തു ചിരിക്കുക. MD. MS മുതലായ വാലുകള്‍ എങ്ങനെയെങ്കിലും സ്വന്തമാക്കുക. വെളീയിലിറങ്ങിയയുടന്‍ direct recruitment എന്ന മാന്ത്രിക വിദ്യ ഉപയോഗിച്ച് കഴിയുന്നത്ര മുകളില്‍ കയറിപ്പറ്റുക. എന്നിട്ട് തന്നെക്കാള്‍ വിവരവും, വിദ്യാഭാസവും, experience ഉം ഉള്ളവന്റെ തലയില്‍ കയറി നിരങ്ങി അധികാരം കാണിക്കുക. തന്റെ അറിവില്ലായ്മ പുറത്തു വരാതിരിക്കാനായി ആദ്യം തന്നെ അങ്ങോട്ട് ചാടിക്കടിക്കുക.എന്തെങ്കിലും experience ഉണ്ടായിരുന്നെങ്കില്‍ in my eperience, this is the way to do it എന്നു പറയാമായിരുന്നു എന്നുള്ള സത്യം മനസ്സിലാക്കി മിണ്ടാതിരിക്കുന്നതിനു പകരം, experience ഉള്ളവനെ ഇടിച്ചു താഴ്തി ഇനി ഒരിക്കലും അവന്‍ സ്വന്തമായി ഒന്നും ചെയ്ത് departmentഇന് എന്തെങ്കിലും ഗുണം വരുത്താതിരിക്കാന്‍ എപ്പോഴും ശ്രമിക്കുക.
Wednesday, April 4, 2007
Subscribe to:
Posts (Atom)